സ്മാരക കവാടം സ്ഥാപിക്കുക എന്ന ആവശ്യവുമായി പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി.

സ്മാരക കവാടം സ്ഥാപിക്കുക എന്ന ആവശ്യവുമായി പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി.

മാറഞ്ചേരി: സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന മൊയ്തു മൗലവി , കൃഷ്ണപ്പണിക്കർ എന്നിവർ രാജ്യത്തിനു നൽകിയ സേവനത്തെ മുൻ നിറുത്തി ഭാവിതലമുറക്ക് പ്രചോദനമാകുന്ന തരത്തിൽ പഞ്ചായത്ത് കെട്ടിട കവാടം അവരുടെ പേരിലുളള സ്മാരകമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ – ഇളയേടത്ത് ഏറ്റുവാങ്ങി. ഉപാധ്യക്ഷൻ
അബ്ദുൽ അസീസ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ലീന മുഹമ്മദാലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശ്രീരാമനുണ്ണി മാസ്റ്റർ, ആരിഫ, മെഹറലി,
സൈനുൽ ആബിദ് തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.