പൊന്നാനി: തൃക്കാവ് മാസ് കമ്മ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിവിധ ഘടകങ്ങളിലെ പ്രവർത്തക സമിതി അംഗങ്ങൾക്കായി സംഘടിപ്പിച്ച ചടങ്ങിൽ
ഡോ: സുലൈമാൻ മേൽപത്തൂർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, സി. ഹരിദാസ്, നഗരസഭ പ്രതിപക്ഷ നേതാവ് ഫര്ഹാന് ബിയ്യം തുടങ്ങിയവർ സംബന്ധിച്ചു.
രാജൻ തലക്കാട്ട് സ്വാഗതവും സി വി മുഹമ്മദ് നവാസ് നന്ദിയും പറഞ്ഞു.
സംഘടനയെ പരിചയപ്പെടുത്തി ഡോ. അബ്ദുറഹ്മാന് കുട്ടി സ്ലൈഡ് പ്രസന്റെഷന് അവതരിപ്പിച്ചു.
സംഘാടക സമിതി കൺവീനർ പി എം അബ്ദുട്ടി, സുബൈർ, രാജീവ്, ഖലീൽ റഹ്മാൻ , നാരായണന് മണി, മുജീബ് കിസ്മത്ത്, ആർ വി മുത്തു, അബ്ദുല്ലത്തീഫ്, റംല, സബീന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

