“സ്ത്രീശക്തി സമൂഹ നന്മയ്ക്ക് ” PCWF വനിതാ അംഗത്വ വിതരണ കാംപയിൻ 2022 സെപ്തംബര്‍ 17 to ഡിസംബർ 17

“സ്ത്രീശക്തി സമൂഹ നന്മയ്ക്ക് ”  PCWF വനിതാ അംഗത്വ വിതരണ കാംപയിൻ  2022 സെപ്തംബര്‍ 17 to ഡിസംബർ 17

പൊന്നാനി: "സ്ത്രീ ശക്തി സമൂഹ നന്മയ്ക്ക് " എന്ന  ശീഷകത്തിൽ  പി സി ഡബ്ല്യു എഫ് വനിതാ അംഗത്വ വിതരണ കാംപയിൻ സപ്തംബർ 17 മുതൽ ഡിസംബർ 17 വരെയുളള കാലയളവിൽ നടക്കുകയാണ്.

പൊന്നാനി മുനിസിപ്പാലിറ്റിയിലെ 51 വാർഡുകളിലായി നിലവിൽ രണ്ടായിരത്തോളം വനിതാ അംഗങ്ങളുളള  കമ്മിറ്റിയുടെ പ്രവര്‍ത്തനം ,
എട്ടാം വാര്‍ഷികത്തോടെ താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്.

2023 – 2026 വർഷങ്ങളിലേക്കായി
നിലവിലുളള അംഗത്വം പുതുക്കിയും, പുതിയ അംഗങ്ങളെ ചേർത്തും  ഈ കാംപയിൻ വിജയിപ്പിക്കുക.

വിദേശത്ത് ജോലിചെയ്യുന്നവർ അവരുടെ ഫാമിലിക്ക് അംഗത്വം ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര വനിതാ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക.

"സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിലായി പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ഒ കെ ഉമ്മർ നഗറിൽ വനിതാ എട്ടാം വാര്‍ഷിക സമ്മേളനം നടക്കുകയാണ്.
അതിന് മുന്നോടിയായി പ്രഖ്യാപിച്ച അംഗത്വ വിതരണ കാംപയിൻ  പ്രചരണം താലൂക്കിലെ എല്ലാ പഞ്ചായത്തിലേക്കും വ്യാപകമാക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു .