സ്ത്രീധന വിരുദ്ധ ദിനാചരണം; പ്രബന്ധങ്ങൾ അവതരിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ

സ്ത്രീധന വിരുദ്ധ ദിനാചരണം; പ്രബന്ധങ്ങൾ അവതരിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ

പൊന്നാനി : സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26 ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ഇ എസ് കോളേജ് നിർഭയ വിമൻസ് ഡെവലപ്പ്മെന്റ് സെല്ലുമായി സഹകരിച്ച് എം എസ് കെ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ എം ഇ എസ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു.
*ഹിബ നസ്റിൻ* (ഇംഗ്ലീഷ്)
നിയമപരവും, ഭരണപരവുമായ മേഖല (Legal & Administrative) സ്ത്രീധന നിരോധന നിയമം 1961: സാധ്യതകളും പരിമിതികളും: നിയമത്തിലെ പഴുതുകളും, അതിന്റെ നടപ്പാക്കലിലെ വെല്ലുവിളികളും, നിയമം കൂടുതൽ ശക്തമാക്കാൻ വരുത്തേണ്ട ഭേദഗതികളും.
*എൻ പി ഹിസാന മുഹമ്മദ് ഇഖ്ബാൽ* (ബോട്ടണി)
വിദ്യാഭ്യാസ മേഖല (Educational) പാഠ്യപദ്ധതിയിലെ ലിംഗസമത്വം: സ്ത്രീധനം ഒരു സാമൂഹിക തിന്മയായി കാണിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക്: സ്കൂൾ, കോളേജ് തലങ്ങളിൽ എങ്ങനെ അവബോധം സൃഷ്ടിക്കാമെന്നും.
*ഫാതിമ റൈഫ കെ* (കമ്പ്യൂട്ടർ സയൻസ്)
സാമൂഹികവും സാംസ്കാരികവുമായ മേഖല (Socio-Cultural) സ്ത്രീധനം: ആധുനിക സമൂഹത്തിൽ ഒരു സാംസ്കാരിക 'നിലവാര'മായി മാറുന്നതെങ്ങനെ? വിവാഹച്ചടങ്ങുകളിലും, സാമൂഹിക ചടങ്ങുകളിലും സ്ത്രീധനത്തിനുള്ള സ്വീകാര്യതയും അതിന്റെ വേരുകളും,
*ഐശ്വര്യ ആർ* (ഫിസിക്സ്)
സാമ്പത്തിക മേഖല (Economic) സ്ത്രീധനവും സ്ത്രീയുടെ സാമ്പത്തിക സ്വാശ്രയത്വവും: സ്ത്രീധനം നൽകുന്നത് ഒഴിവാക്കാൻ സ്ത്രീകൾക്ക് സ്വയം തൊഴിലിലൂടെയോ, വിദ്യാഭ്യാസം വഴിയോ എങ്ങനെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാമെന്നും…
*ജസ്ന ടി വി* (സുവോളജി)
മാനസികാരോഗ്യ മേഖല (Mental Health)
സ്ത്രീധന പീഡനത്തിന്റെ മാനസിക ആഘാതം: ഇരകൾക്കും കുടുംബാംഗങ്ങൾക്കുമുള്ള കൗൺസിലിംഗിന്റെ ആവശ്യകതയും പ്രാധാന്യവും.
*ആദിത്യ പി വി*
(ബി ബി എ)
രാഷ്ട്രീയം (Politics)
രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും: സ്ത്രീധന വിരുദ്ധ പ്രചാരണങ്ങളിൽ അവരുടെ ഇടപെടലിന്റെ സാധ്യതകളും,
*റിൻഷിദ ഫെവി*
(കെമിസ്ട്രി)
ചരിത്രപരമായ വിശകലനം (Historical Analysis)
കേരള ചരിത്രത്തിലെ വിവാഹ സമ്പ്രദായങ്ങൾ: 'കന്യാധാനം' മുതൽ 'സ്ത്രീധനം' വരെ – മാറ്റത്തിന്റെ സാമൂഹിക കാരണങ്ങളും,
*റൈഹാന യു കെ* (ഫാഷൻ ഡിസൈനിംഗ്)
പുരുഷ പങ്കാളിത്തവും ഉത്തരവാദിത്തവും (Male Participation & Responsibility)
പുരുഷന്മാർക്ക് സ്ത്രീധനത്തിനെതിരെ ശബ്ദമുയർത്താൻ സാധിക്കുന്ന വഴികൾ: സ്ത്രീധനം 'വേണ്ടാ' എന്ന് പറയുന്ന പുരുഷന്മാരെ സമൂഹം പിന്തുണയ്ക്കുന്നതിൻ്റെ പ്രാധാന്യവും,
*സത്യഭാമ ആർ* (ബികോം)
പരിഹാരങ്ങളും ഭാവിയിലേക്കുള്ള രൂപരേഖയും (Solutions & Future Roadmap)സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാൻ ഒരു ബഹുമുഖ സമീപനം: വിവിധ മേഖലകളുടെ ഏകോപനത്തോടെയുള്ള ഒരു സമഗ്രമായ കർമ്മപദ്ധതിയും.
പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രശസ്തി പത്രവും സമ്മാനവും, ഏറ്റവും നല്ല അവതരണ മികവ് പുലർത്തിയ വിദ്യാർത്ഥിക്ക് 3001രൂപ ക്യാഷ് അവാർഡും ഡിസംബർ 30 ന് നടക്കുന്ന PCWF പതിനൊന്നാമത് വനിതാ വാർഷിക സമ്മേളനത്തിൽ വെച്ച് നൽകുമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ എം എ സുബൈദ പോത്തനൂർ, ജനറൽ കൺവീനർ റോഷിനി പാലക്കൽ, ഫിനാൻസ് കൺവീനർ ആരിഫ മാറഞ്ചേരി എന്നിവർ അറിയിച്ചു.