മാറഞ്ചേരി: സ്ത്രീധന മുക്ത പൊന്നാനി താലൂക്ക് എന്ന ലക്ഷ്യവുമായി സ്ത്രീധനവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന രഹിത വിവാഹ സമിതിയുടെ ആഭിമുഖ്യത്തിൽ കാമ്പസ് തല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാറഞ്ചേരി സീഡ് ഗ്ലോബൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് സുഹറ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.
ഇ ഹൈദരലി മാസ്റ്റർ അധ്യക്ഷതവഹിച്ചു.
അഡ്വക്കറ്റ് കെ എ ബക്കർ, നിഷാദ് അബൂബക്കർ, എ അബ്ദുൽ ലത്തീഫ്, സീഡ് സ്കൂൾ പ്രിൻസിപ്പൽ ടി ജി നിതീഷ്, ആരിഫ പി, അശ്റഫ് മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
എം ടി നജീബ് സ്വാഗതവും, എം ശ്രീരാമനുണ്ണി മാസ്റ്റർ നന്ദിയും പറഞ്ഞു.

