പൊന്നാനി: സ്ത്രീധനമെന്ന വിപത്തിനെ നാട്ടിൽ നിന്നും തൂത്തെറിയാൻ കർമ്മം കൊണ്ടും ധർമ്മം കൊണ്ടും ഒറ്റെക്കെട്ടായ് പ്രതിരോധിക്കാൻ തയ്യാറണെന്ന് പ്രഖ്യാപിച്ച് കൊണ്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി സ്ത്രീധന വിരുദ്ധ ദിനത്തിൽ റാലിയും, പൊതു യോഗവും സംഘടിപ്പിച്ചു.
ചന്തപ്പടി പി സി ഡബ്ല്യൂ എഫ് ആസ്ഥാനത്ത് നിന്നും ആരംഭിച്ച റാലി നിളാ പാതയോരത്ത് സമാപിച്ചു.
തുടർന്ന് നടന്ന പൊതു യോഗം, കളമശ്ശേരി കുസാറ്റ് അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, PCWF ഉപദേശക സമിതി അംഗവുമായ അഡ്വ: ഇ സിന്ധു യോഗം ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർ പേഴ്സൺ ബീക്കുട്ടി ടീച്ചർ അധ്യക്ഷം വഹിച്ചു.
സാമൂഹ്യ പ്രവർത്തക അഡ്വ: സുജാത വർമ്മ മുഖ്യ പ്രഭാഷണം നടത്തി.
വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ ഫലസ്തീൻ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു.
പി കോയക്കുട്ടി മാസ്റ്റർ , സി വി മുഹമ്മദ് നവാസ്, ഡോ അബ്ദുറഹ്മാൻ കുട്ടി, അടാട്ട് വാസുദേവൻ മാസ്റ്റർ, ഇ പി രാജീവ്, അബ്ദുട്ടി പി എം , സുബൈദ പോത്തനൂർ, ഖദീജ മുത്തേടത്ത്, റംല കെ പി, തുടങ്ങിയവർ സംബന്ധിച്ചു.
ഹൈറുന്നിസ പാലപ്പെട്ടി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
എം ഐ എച്ച് എസ് എസ് സർഗ്ഗം നാടക വേദിയുടെ സ്ത്രീധനത്തിരെ തെരുവ് നാടകവും അരങ്ങേറി.
എൻ പി അഷ്റഫ് , മുജീബ് കിസ്മത്ത്, ആർ വി മുത്തു, സബീന ബാബു, ആരിഫ മാറഞ്ചേരി, റഫീഖത്ത് തവനൂർ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.
സംഘാടക സമിതി ജനറൽ കൺവീനർ ജാസ്മിൻ മാറഞ്ചേരി സ്വാഗതവും,കൺവീനർ മാലതി വട്ടംകുളം നന്ദിയും പറഞ്ഞു.

