സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുത്ത് എം ടി എം കോളേജ് വിദ്യാർത്ഥികൾ

സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുത്ത്  എം ടി എം കോളേജ് വിദ്യാർത്ഥികൾ

വെളിയങ്കോട്: സ്ത്രീധനം വെടിഞ്ഞ് സ്ത്രീവിജയം നേടുക എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ – വിവാഹ സമിതികളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കാമ്പസ് തല കാംപയിൻ ഭാഗമായി
വെളിയങ്കോട് എം.ടി.എം. കോളേജിൽ സംഘടിപ്പിച്ച സംഗമത്തിൽ വിദ്യാർത്ഥികൾ സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുത്തു.
എൻ.എസ്.എസ് യൂണിറ്റിന്റേയും സോഷ്യോളജി വകുപ്പിന്റേയും സഹകരണത്തോടെ നടന്ന വിദ്യാർത്ഥി സംഗമം വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേയിൽ ഉദ്ഘാടനം ചെയ്തു.
പ്രിസിപ്പാൾ ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു.
ലത്തീഫ് കളക്കര മുഖ്യപ്രഭാഷണം നടത്തി.
വെളിയംകോട് പഞ്ചായത്ത് പി.സി.ഡബ്ലിയു.എഫ്. പ്രസിഡണ്ട് സുഹറ ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പി.ആരിഫ, ലത ടീച്ചർ മാറഞ്ചേരി, അടാട്ട് വാസുദേവൻ, പി.എസ്.അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
കോളേജിലെ വിവിധ വകുപ്പുമേധവിമാരും , പി.സി.ഡബ്ലിയു.എഫ്. ഭാരവാഹികളായ അഷറഫ് നെയ്തല്ലൂർ, പി.എം. അബ്ദുട്ടി, അസ്മ, ആദിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.