സാമൂഹ്യ പ്രവർത്തനം ദൈവ പ്രീതിക്കായി സമർപ്പിക്കുക : പൊന്നാനി മഖ്ദൂം

സാമൂഹ്യ പ്രവർത്തനം ദൈവ പ്രീതിക്കായി സമർപ്പിക്കുക : പൊന്നാനി മഖ്ദൂം

ദുബൈ: സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ദൈവ പ്രീതിക്കായി സമർപ്പിക്കുമ്പേൾ മാത്രമേ അതിന്റെ പ്രതിഫലനം സമൂഹത്തിന് വേണ്ടത് പോലെ ഫലം ചെയ്യുകയുളളുവെന്ന് പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുകോയ തങ്ങൾ അഭിപ്രായപ്പെട്ടു.
ഒന്നര പതിറ്റാണ്ട് പിന്നിട്ട പി സി ഡബ്ല്യൂ എഫ് സംഘടന പൊന്നാനി താലൂക്ക് നിവാസികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയത് കൃത്യമായ ലക്ഷ്യത്തോടെ നൂതന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ സെൻട്രൽ കമ്മിറ്റി ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്ക്കൂളിൽ സംഘടിപ്പിച്ച പതിനഞ്ചാം വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ് അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ്‌ സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വൈ: പ്രസിഡന്റ്‌ സുബൈദ പോത്തന്നൂർ മുഖ്യാഥിതിയായിരിന്നു.
സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അബ്ദുസ്സമദ്, ഷാജി ഹനീഫ് എന്നിവർ ആശംസകൾ നേർന്നു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർ മുഹമ്മദ്‌ പ്രവർത്തന റിപ്പോർട്ടും, ജനറൽ സെക്രട്ടറി ശിഹാബ് കെ കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച്; മുഹമ്മദ്‌ കുട്ടി മാറഞ്ചേരി (അബുദാബി) ജിഷാർ
അബൂബക്കർ (അൽ ഐൻ) ഷബീർ ഈശ്വരമംഗലം (ദുബൈ)
അലി ഹസ്സൻ (ഷാർജ)
ഹാഫിസ് റഹ്മാൻ (അജ്‌മാൻ) ബഷീർ എ വി (ഉമ്മുൽ ഖുവൈൻ) മൊയ്തുണ്ണി സി പി (റാസൽ ഖൈമ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
2025 വർഷത്തെ പ്രവർത്തനത്തിന് പുതിയ നിർദ്ദേശങ്ങൾ പലതും അംഗങ്ങൾ മുന്നോട്ട് വെച്ചു.
റിലീഫ് 2024 വൻ വിജയമാക്കാൻ തീരുമാനിച്ചു.
ജനറൽ ബോഡിയിൽ വന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അടുത്ത എക്സിക്യുട്ടീവിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് മുന്നോട്ട് പോകാനും ധാരണയായി.
സെക്രട്ടറി ഷാനവാസ്‌ പി സ്വാഗതവും വൈ: പ്രസിഡന്റ്‌ അലി എ വി നന്ദിയും പറഞ്ഞു.