സാമൂഹ്യ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഉതകുന്ന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കുക: ദിലീപ് കൈനിക്കര
പൊന്നാനി: ഔപചാരിക വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടുകയെന്നത് പ്രധാന കാര്യമാണെങ്കിലും, സാമൂഹ്യ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തമായ വിദ്യാർത്ഥികളേയും, യുവജനങ്ങളേയും വാർത്തെടുക്കാൻ ഉതകുന്ന വിദ്യാഭ്യാസം നൽകുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര IAS അഭിപ്രായപ്പെട്ടു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി ചാണാറോഡ് ആർ വി ഹാളിൽ സംഘടിപ്പിച്ച "വിജയതീരം 25" ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളായ വിദ്യാര്ത്ഥികൾക്ക് അനുമോദനം,
2025 ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും, സംസ്ഥാനത്ത് നാലാം സ്ഥാനവും നേടിയ പൊന്നാനി എം. ഇ. എസ്. ഹയർ സെക്കൻഡറി സ്കൂളിന് പ്രത്യേക പുരസ്കാര സമർപ്പണം,
ഉപരി പഠന മാർഗ്ഗ നിർദ്ദേശം, പ്രത്യേക കരിയർ ഗൈഡൻസ്, സിവിൽ സർവീസ് ജേതാക്കളുടെ മോട്ടിവേഷണൽ ക്ലാസ് തുടങ്ങിയവ
"വിജയതീരം 25"ന്റെ
ഭാഗമായി നടന്നു.
കോഴിക്കോട് സർവ്വകലാശാല ഫാൽക്കണിസ്റ്റ് ഡോ. സുബൈർ മേടമ്മൽ മുഖ്യാതിഥിയായിരുന്നു.
പ്രമുഖ കരിയർ വിദഗ്ദൻ
ഡോ. ജഅഫറലി ആലിച്ചെത്ത് കരിയർ ഗൈഡൻസിന് നേതൃത്വം നല്കി.
പൊന്നാനി ICSR കോ-ഓർഡിനേറ്റർ കെ. ഇമ്പിച്ചിക്കോയ, സിവിൽ സർവ്വീസ് പരീക്ഷ റാങ്ക് ജേതാവ് ലക്ഷ്മി മേനോൻ എന്നിവർ മോട്ടിവേഷൻ നൽകി.
പ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു.
പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ടി മുനീറ, ലത്തീഫ് കളക്കര, ഹനീഫ മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
എസ് ലത വിജയൻ സ്വാഗതവും, ആർ വി ശംസീറ നന്ദിയും പറഞ്ഞു.

