സഹായം കൈമാറി

സഹായം കൈമാറി

സിറിയ – തുർക്കി ഭൂകമ്പം:
*PCWF ജനസേവന വിഭാഗം സഹായം കൈമാറി.*
ഷാർജ : സിറിയയിലും തുർക്കിയിലും ഭൂകമ്പത്തിൽ സർവ്വതും നഷ്ടപ്പെട്ട ജനതയ്ക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ജനസേവന വിഭാഗം പൊതുജനങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ, പുതുപ്പുകൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ എമിറേറ്റ്സ് റെഡ് ക്രെസെന്റിന് കൈമാറി.
മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ കെ, സുനീർ പി കെ, നസീർ ചുങ്കത്ത്, ഇഖ്‌ബാൽ എ വി, മുഹമ്മദ്‌ സഹീർ എന്നിവർ സംബന്ധിച്ചു.
ഫെബ്രുവരി 19 ഞായറാഴ്ച അൽ ബത്തായ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചലഞ്ചേഴ്സ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ് വേദിയിൽ *O2 പൊന്നാനി, നിഷ ഗാർമെന്റ്സ്, ഹോളിവുഡ് ടെക്സ്റ്റെയിൽസ്* തുടങ്ങിയവരും സഹായ മനസ്കരായ അനേകം ആളുകളും സഹായങ്ങൾ നൽകിയിരിന്നു.
സഹകരിച്ച സഹായിച്ച എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു.