സല്യൂട്ട് യു എ ഇ, പൊന്നോത്സവ് 2022: മുഖ്യ സ്പോൺസർ സഫാരി മാൾ

സല്യൂട്ട് യു എ ഇ, പൊന്നോത്സവ് 2022: മുഖ്യ സ്പോൺസർ സഫാരി മാൾ

ഷാർജ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 4 ന് ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്കൂളിൽ സംഘടിപ്പിക്കുന്ന സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022 മുഖ്യ സ്പോൺസർ സഫാരി മാൾ.

ഇത്‌ സംബന്ധമായി ഷാർജ സഫാരി മാൾ ചേമ്പറിൽ , ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ടുമായി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അനീഷിന്റെ നേതൃത്വത്തിലുളള സംഘം കൂടിക്കാഴ്ച്ച നടത്തി.

സഫാരി മാൾ മുഖ്യ പ്രായോജകരായ പോസ്റ്റർ ചെയർമാൻ അബൂബക്കർ മടപ്പാട്ട് പ്രകാശനം ചെയ്തു.