“സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം” പി സി ഡബ്ല്യൂ എഫ് പതിനാലാം വാർഷിക സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു.

“സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം” പി സി ഡബ്ല്യൂ എഫ് പതിനാലാം വാർഷിക സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു.

പൊന്നാനി: സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ  2022 ജനുവരി 28,29,30 തിയ്യതികളിൽ പളളപ്രം
നാഷണൽ ഹൈവേയിൽ പ്രത്യേകം സജ്ജമാക്കുന്ന പി വി എ കാദർ ഹാജി നഗറിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളന ലോഗോ പി. നന്ദകുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ, സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ തൊഴിൽ മേഖലയിൽ സമഗ്ര വികസന ചർച്ചകൾ നടക്കും!

ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.