സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം PCWF പതിനാലാം വാർഷിക സമ്മേളനം. 2022 ജനുവരി 28,29,30 തിയ്യതികളിൽ.

സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം  PCWF പതിനാലാം വാർഷിക സമ്മേളനം. 2022 ജനുവരി 28,29,30 തിയ്യതികളിൽ.

പൊന്നാനി: സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ പൊന്നാനിയുടെ സർവ്വതോന്മുഖമായ മേഖലകളിൽ സജീവ സാന്നിധ്യമായി മാറിയ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാമത് വാർഷിക സമ്മേളനം 2022 ജനുവരി 28,29,30 തിയ്യതികളിൽ പളളപ്രം നാഷണൽ ഹൈവേയിൽ പ്രത്യേകം സജ്ജമാക്കുന്ന പി വി അബ്ദുൽ കാദർ ഹാജി നഗറിൽ വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്താനും, പാനൂസ സമഗ്ര ഗന്ഥത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കാനും, മാധ്യമ-സാഹിത്യ പുരസ്‌കാരങ്ങൾ വിതരണം നടത്താനും ധാരണയായി.

സമ്മേളനത്തിന്റെ മുന്നോടിയായി കലാകായിക മത്സരങ്ങൾ, ആരോഗ്യ ക്യാമ്പുകൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.

സമ്മേളന ലോഗോ പ്രകാശന ചടങ്ങ്,
സ്വാഗത സംഘം രൂപീകരണ യോഗം എന്നിവ വിളിച്ച് കൂട്ടാനും,

സ്ത്രീധനത്തിനെതിരെ നവംമ്പർ 26 ന് നടക്കുന്ന മനുഷ്യ ചങ്ങലയും, നവംമ്പർ 28 ന് നടക്കുന്ന കോടമ്പിയേ റഹ്മാൻ അനുസ്മരണവും, വിശ്വ വിഖ്യാതനായ ബഷീർ പുസ്തക പ്രകാശനവും വിജയിപ്പിക്കുവാനും തീരുമാനിച്ചു.

ഇത് സംബന്ധമായി ചേർന്ന ഗ്ലോബൽ പ്രതിനിധികളുടെ യോഗം ഉപദേശക സമിതി അംഗം കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.

ഉപദേശക സമിതി അംഗം പ്രൊഫ: കടവനാട് മുഹമ്മദ് ചർച്ചക്ക് തുടക്കം കുറിച്ചു.

സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.

ഉപദേശക സമിതി അംഗങ്ങളായ, വി വി ഹമീദ്, ഹൈദർ അലി മാസ്റ്റർ, ഏട്ടൻ ശുകപുരം തുടങ്ങിയവർ സംസാരിച്ചു.

വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച്;
യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ , പി എ അബ്ദുട്ടി, അബ്ദുല്ലതീഫ് കളക്കര, ടി വി സുബൈർ , എ എം സാലിഹ് , ഡോ: അബ്ദുറഹ്മാൻ കുട്ടി (കേന്ദ്ര കമ്മിറ്റി)

സുലൈഖ ഇ വി,റംല കെ പി , ഫാത്തിമ ടി വി ,റഹിയാനത്ത് ഒ കെ, ഷംന യു, അസ്മാബി (വനിതാ കേന്ദ്ര കമ്മിറ്റി)

അഷ്റഫ് നൈതല്ലൂർ , നാരായണൻ മണി, അബ്ദുൽ ഗഫൂർ അൽഷാമ (പൊന്നാനി നഗരസഭ) ശ്രീരാമനുണ്ണി മാസ്റ്റർ (മാറഞ്ചേരി) മോഹനൻ (വട്ടംകുളം) ഖലീൽ റഹ്മാൻ, അച്ചുതൻ (എടപ്പാൾ) തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി, ജി സിദ്ധീഖ് (തവനൂർ) മുസ്തഫ കാടഞ്ചേരി (കാലടി)

സി സി മൂസ, സന്ദീപ് (ബംഗലൂര്)

മുഹമ്മദ് അനീഷ്, ശിഹാബുദ്ധീൻ കെ കെ , അബ്ദുൽ അസീസ് പി എ (യു.എ.ഇ)

സുമേഷ് എം വി, നാസർ കെ , ആർ വി സിദ്ധീഖ് (കുവൈറ്റ്)

ആബിദ് തങ്ങൾ, ബിജീഷ് കൈപ്പട, ഖലീൽ (ഖത്തർ) ഫഹദ് (ഒമാൻ) ഹസ്സൻ മുഹമ്മദ് (ബഹറൈൻ) തുടങ്ങിയവർ സംബന്ധിച്ചു.

രാജൻ തലക്കാട്ട് സ്വാഗതവും, ടി മുനീറ നന്ദിയും പറഞ്ഞു.