ശിശുദിനാഘോഷം; പി സി ഡബ്യു എഫ് കുട്ടികളുടെ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

ശിശുദിനാഘോഷം; പി സി ഡബ്യു എഫ് കുട്ടികളുടെ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

നരിപ്പറമ്പ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി 11ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശിശുദിനത്തിൽ "ചെറുനിറങ്ങൾ" കുട്ടികളുടെ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.
നരിപ്പറമ്പ് അൽ ബഷീർ സ്കൂളിൽ നടന്ന മത്സരത്തിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്ത അഞ്ച് മുതൽ പത്ത് വയസ്സ് വരെയുള്ള മുപ്പതോളം കുട്ടികൾ പങ്കെടുത്തു. മത്സരം ജൂനിയർ, സബ് ജൂനിയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് നടത്തിയത്.
സ്കൂൾ പ്രിൻസിപ്പൾ എൻ ശബ്ന ശിശുദിന സന്ദേശം നൽകി.
എം എം സുബൈദ അധ്യക്ഷത വഹിച്ചു.
ടി മുനീറ, എസ് ലത വിജയൻ, ഹർഷ പി എന്നിവർ സംസാരിച്ചു.
രാജൻ തലക്കാട്ട്, ജി സിദ്ധീഖ്, ആരിഫ മാറഞ്ചേരി, ഹൈറുന്നിസ പാലപ്പെട്ടി, റംല കെ പി, സബീന ബാബു തുടങ്ങിയവർ സംബന്ധിച്ചു.
ഹസീന പി പി സ്വാഗതവും, റോഷിനി പാലക്കൽ നന്ദിയും പറഞ്ഞു.
ഹസീന, ആമിനു, സുലൈമാൻ ഹാജി, സൈനുദ്ധീൻ ഹാജി, ഹംസ തൂമ്പിൽ, അൻവർ, പി പി ആരിഫ, മുനീറ, സാജിത കാലടി, റഷീദ മാറഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
ഡിസംബർ 30 ന് നടക്കുന്ന വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനത്തിൽ വെച്ച്
പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും, ആദ്യ മൂന്ന് സ്ഥാനക്കാരായ വിജയികൾക്ക് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഉപഹാരവും, സമ്മാനങ്ങളും വിതരണം ചെയ്യും.