വെല്ലുവിളികളെ അതിജീവിക്കാൻ സ്ത്രീ ശാക്തീകരണം അനിവാര്യമെന്ന്. അന്താരാഷ്ട്ര വനിതാ സംഗമം

വെല്ലുവിളികളെ അതിജീവിക്കാൻ  സ്ത്രീ ശാക്തീകരണം അനിവാര്യമെന്ന്.  അന്താരാഷ്ട്ര വനിതാ സംഗമം

പൊന്നാനി: സമകാലിക വെല്ലുവിളികളെ അതിജീവിക്കാനും, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം തുടങ്ങിയ സാമൂഹ്യാവകാശം സംബന്ധിച്ച പ്രതിസന്ധികളിൽ നിന്നും രക്ഷ നേടാനും സ്ത്രീ ശാക്തീകരണത്തിലൂടെ
മാത്രമേ സാധ്യമാകൂ എന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ സംഗമം വിലയിരുത്തി.

ദാരിദ്ര്യത്തിന്‍റെയും തൊഴിലിന്‍റെയും സ്ത്രൈണവല്‍ക്കരണം ഗുരുതരമായ സാമൂഹ്യ വികസന പ്രതിസന്ധിക്ക് ഇടയാക്കുന്നു.

ബിരുദം നേടുന്ന പെണ്‍കുട്ടികള്‍ തൊഴില്‍ പ്രാപ്തി നേടുന്നില്ല. ജീവിതത്തെ സധൈര്യം നേരിടുന്നതിനുള്ള ത്രാണിയും ഉണ്ടാകുന്നില്ല.

പൗരാവകാശങ്ങള്‍ സ്ത്രീസമൂഹത്തിന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ലഭ്യമാവുന്നതിനും, സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യ വിപ്ലവം സാധ്യമാക്കുന്നതിനും പി.സി.ഡബ്ല്യു.എഫ് മുന്നിട്ടിറങ്ങണമെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ സർവ മേഖലകളിലെ ഉന്നമനത്തിനും പി സി ഡബ്ല്യു എഫ്  പ്രവര്‍ത്തനങ്ങൾ മാതൃകാപരമാണെന്ന് റിപ്പോർടർ ടി വി ദുബായ് ബ്യുറോ ചീഫ് സിന്ധു ബിജു അഭിപ്രായപ്പെട്ടു.  

ഉണരാം, ഉയരാം, ഒരുമയോടെ….! എന്ന ശീർഷകത്തിൽ  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച  അന്താരാഷ്ട്ര ഓൺലൈൺ സമ്മേളനം ഗ്ലോബ്കോൺ 2k21 ൻറ ഭാഗമായുളള
അന്താരാഷ്ട്ര വനിതാ സംഗമം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ഇരുപതോളം രാജ്യങ്ങളിൽ നിന്നായി സ്വദേശത്തും വിദേശത്തുമുളള പൊന്നാനിക്കാരായ നൂറുകണക്കിന് വനിതാ പ്രതിനിധികൾ സംഗമത്തിൽ സംബന്ധിച്ചു

വനിതാ ഘടകം കേന്ദ്ര പ്രസിഡന്റ് മുനീറ ടി. അധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ഫെയിം ജിൻഷാ ബഷീർ  മുഖ്യാതിഥിയായിരുന്നു.

പൊന്നാനി എം.ഇ.എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫ: സമീറ ഹനീഫ്  മുഖ്യ പ്രഭാഷണം നടത്തി.

വിവിധ സെഷനുകളിൽ കുടുംബ ജീവിതം  കൗൺസലിംഗ് സൈക്കോളജിസ്റ്റും , മോട്ടിവേഷണൽ സ്പീക്കറുമായ  മുനീറ ചാലിയം, ജീവിത ശൈലി രോഗങ്ങളും, ആരോഗ്യ സംരക്ഷണവും  പ്രശസ്ത  വ്ലോഗറും  ,കൺസൾറ്റന്റ് പീഡിയാട്രീഷ്യൻ & നിയോനാറ്റോളജിസ്റ്റുമായ  Dr. സൗമ്യ സരിൻ. കരീയർ സെഷനിൽ സിജി ചീഫ് കരിയർ കൗൺസിലർ ആയ റംല ബീവി സി.കെ , സാമൂഹ്യ രംഗത്തെ പെൺകരുത്ത് സൈക്കോളജി അസി. പ്രൊഫസർ  സൗമിയ  തുടങ്ങിയവർ അവതരിപ്പിച്ചു.

റസിയ മുഹമ്മദ്‌കുട്ടി (മദേഴ്‌സ് മോണ്ടിസ്സോറി ഇൻസ്റ്റിറ്റ്യൂട്ട്, എടപ്പാൾ )
ജസിത അത്താണിക്കൽ (ബഹറിൻ)അസ്മ യഹ്‌യ (ഉപാദ്ധ്യക്ഷ, വനിതാ കേന്ദ്ര കമ്മിറ്റി) സ്വർഗ സുനിൽ (കുവൈറ്റ്)ജസി സലിം തിരൂർകാട് (ഫേസ്ബുക് ഫെയിം) ബബിത ഷാജി (യു എ ഇ) ഇഷ്‌റത് സബ, അജിത തുടങ്ങിയവർ ആശംസ നേർന്നു.

സീനത്ത് ടി വി സ്വാഗതവും, റംല. കെ പി നന്ദിയും പറഞ്ഞു.