സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) സലാല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദർ അൽ സമാ ഹോസ്പിറ്റൽ ഗ്രൂപ്പും യാറ ഓപ്റ്റിക്കൽസും സംയുക്തമായി 2026 മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതൽ ബദർ അൽ സമാ ഹോസ്പിറ്റലിൽ വെച്ച് “വിഷൻ 2026” സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ PCWF സലാല കമ്മിറ്റി പ്രസിഡന്റ് കബീർ കെ, ബദർ അൽ സമാ ഹോസ്പിറ്റൽ സലാല ബ്രാഞ്ച് മാനേജർ അബ്ദുൽ അസീസിന് നൽകി പ്രകാശനം നിർവഹിച്ചു.
PCWF സെക്രട്ടറി മുഹമ്മദ് റസ്, യാറ ഓപ്റ്റിക്കൽസ് മാനേജർ ജൈസൽ എടപ്പാൾ, വലീദ് (ബദർ അൽ സമാ), മുസ്തഫ, മണികണ്ഠൻ, ശിഹാബ് മാറഞ്ചേരി, ഗഫൂർ (ബദർ അൽ സമാ), അരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ക്യാമ്പിന് ഡോ. കീർത്തന പെരലയ (MBBS, MS – Ophthalmology) നേതൃത്വം നൽകും.
ക്യാമ്പിനോടനുബന്ധിച്ച് നേത്ര ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നതാണ്.
സൗജന്യ കണ്ണ് പരിശോധന, കാഴ്ച പരിശോധന, ഓപ്റ്റിക്കൽ നിർദ്ദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും.
എല്ലാവർക്കും പങ്കെടുക്കാവുന്ന ഈ ക്യാമ്പിലൂടെ കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും ലക്ഷ്യമിടുന്നതായി സംഘാടകർ അറിയിച്ചു.

