ഷാർജ: പൊന്നാനിയുടെ എഴുത്തുകാരിൽ പ്രമുഖനായിരുന്ന കോടമ്പിയേ റഹ്മാൻ രചന നിര്‍വഹിച്ച ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ
ജീവിത ചരിത്ര ഗ്രന്ഥമായ
"വിശ്വ വിഖ്യാതനായ ബഷീർ"
മൂന്നാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ എം സി എ നാസർ (മീഡിയ വൺ) റമീസ് മുഹമ്മദ് (സുൽത്താൻ വാരിയൻകുന്നൻ ഗ്രന്ഥകാരൻ)
ന് നൽകി പ്രകാശനം ചെയ്തു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, ലിപി പബ്ലിക്കേഷൻസ് സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ ബഷീർ തിക്കോടി, ഇസ്മായിൽ മേലടി, ഷാജി ഹനീഫ്, സുഹൈൽ എം എ , ത്വൽഹത്ത് എടപ്പാൾ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഷബീർ ഈശ്വര മംഗലം പുസ്തക പരിചയവും, അവതരണവും നടത്തി.
ശിബിലി റഹ്മാൻ കോടമ്പിയകം, ഷഹീർ ഈശ്വരമംഗലം , അബ്ദുലത്തീഫ് കടവനാട്, അഷ്റഫ് സി വി എന്നിവർ സംബന്ധിച്ചു.
ഷാനവാസ് പി സ്വാഗതവും, അബ്ദുൽ അസീസ് പി എ നന്ദിയും പറഞ്ഞു.

