വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യം .കെ പി നൗഷാദലി എം എൽ എ

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യം .കെ പി നൗഷാദലി എം എൽ എ

പൊന്നാനി : കാലത്തിനൊപ്പമല്ല,
കാലത്തിനു മുന്നേയാകണം വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളും പരിഷ്കാരങ്ങളുമെന്ന് പൊന്നാനി നിയമസഭാ മണ്ഡലം സാമാജികൻ കെ.പി. നൗഷാദലി അഭിപ്രായപ്പെട്ടു.
വിജ്ഞാനത്തിന്റേയും, വിദ്യാഭ്യാസത്തിൻ്റേയും മേഖലകൾ ആഗോളതലത്തിൽ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം നമ്മുടെ കുട്ടികൾക്കും ക്രിയാത്മകമായി മുന്നേറാൻ കഴിയും വിധം സമൂല മാറ്റം അനിവാര്യമാണെന്നും എം.എൽ.എ. പറഞ്ഞു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി പൊന്നാനി താലൂക്കിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച അനുമോദന പരിപാടി "വിജയതീരം-26" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു. പൊന്നാനി മുനിസിപ്പൽ ചെയർപേഴ്സൺ സി വി സുധ മുഖ്യാതിഥിയായിരുന്നു.
പി സി ഡബ്ലൂ എഫ് ഗ്ലോബൽ പ്രസിഡണ്ട് സി.എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
പി.കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, മുനീറ, ഡോ: അബ്ദുറഹിമാൻ കുട്ടി, സി വി.മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ആയിഷ ഹസ്സൻ, ഗീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി സാരഥികളും, വനിതാ കമ്മിറ്റി ഭാരവാഹികളും, മുൻസിപ്പൽ പഞ്ചായത്ത് ജി സി സി പ്രതിനിധികളും കൂടി ഇരുന്നൂറോളം വരുന്ന വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു.
എസ്. ലത ടീച്ചർ സ്വാഗതവും, സി വി അബ്ദുറഷീദ് നന്ദിയും പറഞ്ഞു.