പൊന്നാനി :വികസനത്തിന്റെ രാഷ്ട്രീയത്തിന് വ്യത്യസ്തമാനങ്ങൾ ഉയർന്നു വന്നിരിക്കുന്നുവെന്നും, അത് ജനപക്ഷമാകണം എന്നതു തന്നെയാണ് ഏറ്റവും പ്രധാന കാര്യമെന്നും ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.
പി സി ഡബ്ല്യു എഫ് 14-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജനപക്ഷ വികസന സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
പ്രൊഫ. ഇമ്പിച്ചിക്കോയ " പുതിയ പൊന്നാനി – ലക്ഷ്യവും , മാർഗ്ഗവും.
ഡോ.അബ്ദുറഹിമാൻ കുട്ടി സാമഹ്യ സംരംഭകത്വം – ഒരു പൊന്നാനി മാതൃക.
ജിബീഷ് വൈലിപ്പാട് പൊന്നാനിയുടെ അടിസ്ഥാന വികസന സൗകര്യങ്ങൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
എ.അബ്ദുൾ ലത്തീഫ് മാറഞ്ചേരി മോഡറേറ്ററായിരുന്നു.
അടാട്ട് വാസുദേവൻ, അഡ്വ: കവിതാ ശങ്കർ , മുസ്തഫ കാടഞ്ചേരി, പി.ടി. ശഹീർ എന്നിവർ സംസാരിച്ചു.
പി സി ഡബ്ല്യു എഫ് യു.എ.ഇ കമ്മിറ്റി വക മൂന്ന് യുവതികൾക്കുളള പതിനഞ്ച് പവൻ ആഭരണം ചടങ്ങിൽ വെച്ച് കൈമാറി.
ഇ.പി.രാജീവ് സ്വാഗതവും ടി.വി. സുബൈർ നന്ദിയും പറഞ്ഞു.

