*PCWF ബാംഗ്ലൂർ ഘടകം വാർഷിക ജനറൽ ബോഡി നടത്തി*
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബാംഗ്ലൂർ ഘടകം വാർഷിക ജനറൽ ബോഡി പ്രസിഡന്റ് സി സി മൂസ്സയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്നു.
ജനറൽ സെക്രട്ടറി ഹംസ റഹ്മാൻ 2022ലെ വാർഷിക – സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്ലോബൽ പ്രതിനിധികളായി സി എസ് പൊന്നാനി, ഡോ : അബ്ദുറഹ്മാൻ കുട്ടി, ടി മുനീറ തുടങ്ങിയവർ പങ്കെടുത്തു.
നിലവിലുളള പ്രസിഡന്റ് സി സി മൂസ്സയുടെ ഒഴിവിലേക്ക് പുതിയ പ്രസിഡന്റായി ഹംസ റഹ്മാനെയും, സെക്രട്ടറിയായി പി മുഹ്സിൻ എന്നിവരെയും തെരഞ്ഞെടുത്തു. നിലവിലുളള ട്രഷറർ കെ സന്ദീപിനെ നിലനിറുത്തി.
വൈ : പ്രസിഡന്റായി വി അസ്ഹറുദ്ധീനെയും, ജോ : സെക്രട്ടറിമാരായി കെ മുഹമ്മദ് ശബീർ, പി എസ് ദീപ എന്നിവരെയും ,കേന്ദ്ര പ്രതിനിധിയായി സി സി മൂസ്സയെയും , വനിതാ വിഭാഗം കോർഡിനേറ്ററായി സി കെ സെക്കീന ഹംസയെയും
തെരഞ്ഞെടുത്തു.
ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലുമുളള പൊന്നാനിക്കാരെ കണ്ടെത്തി അഗത്വം എടുപ്പിക്കൽ സജീവമാക്കാനും, നേരെത്തെ തീരുമാനിച്ച് നടക്കാതെ പോയ പൊന്നാനി സംഗമം വിപുലമായ തോതിൽ സംഘടിപ്പിക്കാനും തീരുമാനമായി.
താലൂക്കിൽ നിന്നും
ബാംഗ്ലൂരിൽ പഠനാർത്ഥം വരുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാനും, അതെ പോലെ ജോലി അന്വേഷിച്ചു വരുന്നവർക്ക് ട്രെയിനിംഗ് നൽകാനുള്ള സംവിധാനം ഉണ്ടാക്കാനും
ധാരണയായി.
മുഹ്‌സിൻ പി സ്വാഗതവും നന്ദിയും പറഞ്ഞു.
*PCWF BANGALORE CHAPTER*

