ലഹരി വിരുദ്ധ ക്യാമ്പയിൻ ബ്രോഷർ പ്രകാശനം ചെയ്തു.

ലഹരി വിരുദ്ധ ക്യാമ്പയിൻ ബ്രോഷർ പ്രകാശനം ചെയ്തു.

പൊന്നാനി: "ജീവിതം സന്തോഷകരമാക്കാൻ മദ്യവും, മയക്കുമരുന്നും ഉപേക്ഷിക്കൂ" എന്ന സന്ദേശവുമായി 2025 മെയ് 28 മുതൽ ജൂൺ 26 വരെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ബ്രോഷർ പ്രകാശനം

പൊന്നാനി മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ചന്തപ്പടി PWD ഗസ്റ്റ് ഹൗസിൽ വെച്ച് നിർവ്വഹിച്ചു.

പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, ടി വി സുബൈർ, പി എം അബ്ദുട്ടി, മുജീബ് കിസ്മത്ത്, സബീന ബാബു, കബീർ എൻ തുടങ്ങിയവർ സംബന്ധിച്ചു.