ലഹരി വിമുക്ത സമൂഹ സൃഷ്ടിക്കായി പി സി ഡബ്ല്യു എഫ് ലഹരി വിരുദ്ധ കാംപയിൻ ആരംഭിക്കുന്നു.

ലഹരി വിമുക്ത സമൂഹ സൃഷ്ടിക്കായി  പി സി ഡബ്ല്യു എഫ് ലഹരി വിരുദ്ധ കാംപയിൻ ആരംഭിക്കുന്നു.

പൊന്നാനി: ലഹരി വിമുക്ത സമൂഹ സൃഷ്ടിക്കായി 2023 ജൂൺ 26 മുതൽ ഡിസംമ്പർ 31 വരെയുള്ള ഏഴ് മാസ ക്കാലം പോലീസ് , എക്സൈസ് വിഭാഗം സഹകരണത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനസേവന വിഭാഗം യൂത്ത് വിംഗ് സംയുക്തമായി ലഹരി വിരുദ്ധ കാംപയിൻ ആരംഭിക്കുന്നതായി ഭാരവാഹികൾ പത്ര സമ്മളനത്തിൽ അറിയിച്ചു.
കാംപയിൻറ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ ലഘുലേഖ വിതരണം,കലാലയങ്ങളിലൂടെ,
കാമ്പസ് തല പ്രചരണങ്ങൾ ,
റോഡ് ഷോ,സൈക്കിള്‍ റാലി,
ബൈക്ക് റാലി ,മാരത്തണ്‍
സെമിനാറുകള്‍, ചിത്രപ്രദര്‍ശനം
തെരുവുനാടകം,പ്രബന്ധ – പ്രസംഗ മത്സരം ,പോസ്റ്റർ & കാർട്ടൂൺ മത്സരം
കലാ കായിക മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
കാംപയിൻ ഉദ്ഘാടനം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ
ജൂൺ 26 തിങ്കളാഴ്ച്ച കാലത്ത് 10.30 ന്
പൊന്നാനി എം ഇ എസ് കോളേജിൽ
മലയാളം സർവ്വകലാശാല വൈ: ചാൻസലർ ഡോ : എൽ സുഷമ നിർവ്വഹിക്കുന്നു.
ശിവദാസ് ആറ്റുപുറം (ചെയർമാൻ,നഗരസഭ) മുഖ്യാതിഥിയായിരിക്കും.
വിനോദ് വലിയാറ്റൂർ (സി ഐ , പൊന്നാനി ) ബ്രോഷർ പ്രകാശനം നിർവ്വഹിക്കും.
പി എം റിയാസ്
(പൊന്നാനി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ) ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നു.
സി എസ് പൊന്നാനി (പ്രസിഡന്റ്, പി സി ഡബ്ല്യു എഫ്)
ഡോ : അമീറ (പ്രിൻസിപ്പൾ, എം ഇ എസ് കോളേജ് , പൊന്നാനി)
സെക്കീർ കാദിരി (കോളേജ് സെക്രട്ടറി)
സഹല (വാർഡ് കൗൺസിലർ) തുടങ്ങിയവർ സംബന്ധിക്കുന്നു.
പത്ര സമ്മനത്തിൽ പങ്കെടുത്തവർ
സി വി മുഹമ്മദ് നവാസ് (ജന: സെക്രട്ടറി)
മുനീറ ടി (പ്രസിഡന്റ്, വനിതാ കേന്ദ്ര കമ്മിറ്റി)
എസ് ലത ടീച്ചർ (ജന: സെക്രട്ടറി, വനിതാ കേന്ദ്ര കമ്മിറ്റി)
മോഹനൻ പാക്കത്ത് (വൈ : ചെയർമാൻ, ജനസേവന വിഭാഗം)
ടി വി സുബൈർ (കൺവീനർ, ജനസേവന വിഭാഗം)