ലഹരി വിമുക്ത സമൂഹം സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു.

ലഹരി വിമുക്ത സമൂഹം സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു.

നരിപ്പറമ്പ് : ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ
PCWF യൂത്ത് വിംഗ്
പൊന്നാനി പോലീസ് & എക്സൈസ് വിഭാഗം സഹകരണത്തോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച
സൈക്കിൾ റാലി നരിപ്പറമ്പ് അങ്ങാടിയിൽ വെച്ച് അസ് ലം തിരുത്തി (പ്രസിഡണ്ട്,കാലടി ഗ്രാമ പഞ്ചായത്ത്) ഫ്ലാഗ് ഓഫ്
ചെയ്തു.
എം വി വാസുണ്ണി (എസ് ഐ കുറ്റിപ്പുറം) ലഹരി വിരുദ്ധ ഉദ്ബോധനം നടത്തി.

പി സി ഡബ്ല്യു എഫ്
കാലടി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കാടഞ്ചേരി അധ്യക്ഷത വഹിച്ചു.

കേന്ദ്ര സെക്രട്ടറി ജി സിദ്ധീഖ് സ്വാഗതം പറഞ്ഞു.

കേന്ദ്ര വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ, യൂത്ത് വിംഗ് പ്രസിഡണ്ട് ശഹീർ പി ടി, സംഘാടക സമിതി ചെയർമാൻ ടി വി സുബൈർ,കൺവീനർ നൗഷിർ എന്നിവർ സന്നിഹിതരായിരുന്നു.

പി സി ഡബ്ല്യു എഫ് കേന്ദ്ര ഉപാധ്യക്ഷ സുബൈദ പോത്തനൂർ, കാലടി ഗ്രാമ പഞ്ചായത്ത് മെമ്പർ സലീന,
പി സി ഡബ്ല്യു എഫ് തവനൂർ പഞ്ചായത്ത് ജന: സെക്രട്ടറി ബാസിൽ,ലഹരി വിരുദ്ധ സമിതി അംഗം ഉണ്ണി കൃഷ്ണൻ, നന്മ നരിപ്പറമ്പ് ജന: സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവർ ആശംസ നേർന്നു.

പി സി ഡബ്ല്യു എഫ് കാലടി പഞ്ചായത്ത് ജന: സെക്രട്ടറി സുജീഷ് നമ്പ്യാർ നന്ദി പറഞ്ഞു.