യു എ ഇ പൊന്നോത്സവ് 2024: ലോഗോ പ്രകാശനം നിർവഹിച്ചു

യു എ ഇ പൊന്നോത്സവ് 2024:  ലോഗോ പ്രകാശനം നിർവഹിച്ചു

ഷാർജ : യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 ന് ഷാർജ സഫാരി മാളിൽ വെച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകം സംഘടിപ്പിക്കുന്ന പൊന്നോത്സവ് ‘2024 ലോഗോ പ്രകാശനം സഫാരി ഗ്രൂപ്പ്‌ ചെയർമാൻ അബൂബക്കർ മഠപ്പാട്ട് നിർവഹിച്ചു.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജന: സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ, സംഘാടക സമിതി ചെയർമാൻ അലി ഹസ്സൻ, ജന: കൺവീനർ നസീർ ചുങ്കത്ത്, ഭാരവാഹികളായ യു കെ അബ്ദുൽ ജലാൽ, ഷാനവാസ് പി, സുനീർ പി കെ, ഹബീബ് റഹ്മാൻ, ഷബീർ തുടങ്ങിയവർ സംബന്ധിച്ചു.