പൊന്നാനി : പി വി എ കാദർ ഹാജി മെമ്മോറിയൽ PCWF മെഡി കെയറിന് യു എ ഇ ഘടകം മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
ദുബൈയിൽ ജോലിചെയ്യുന്ന അഭ്യൂദയകാംക്ഷിയാണ് മെഡിക്കൽ ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്.
കേന്ദ്ര പ്രസിഡന്റ് സി എസ് പൊന്നാനി, ജനറൽ സെക്രട്ടറി മുഹമ്മദ് നവാസ് സി വി, സെക്രട്ടറിമാരായ
സുബൈർ ടി വി,അഷ്റഫ് നൈതല്ലൂർ,വനിതാ ഘടകം പ്രസിഡന്റ് മുനീറ ടി, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുട്ടി. പി എം,
മെഡി കെയർ ചെയർമാൻ ഡോ: ഇബ്രാഹിം കുട്ടിപത്തോടി, ബാംഗ്ലൂർ ഘടകം ജനറൽ സെക്രട്ടറി ഹംസ റഹ്മാൻ
യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ശിഹാബ് കെ.കെ, അബ്ദുൽ അസീസ് പി. എ, ആദം സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

