പൊന്നാനി: ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യങ്ങളായിരുന്ന
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡണ്ടായിരുന്ന പി.വി അബ്ദുൽ ഖാദർ ഹാജിയുടെ സ്മരണ നിലനിറുത്തുന്നതിന് മെഡികെയർ സംവിധാനം ആരംഭിക്കാനും, സെക്രട്ടറിയായിരുന്ന ഒ.കെ ഉമ്മർ ന്റെ നാമധേയത്തിൽ ആംബുലൻസ് പുറത്തിറക്കാനും
പി സി ഡബ്ലിയു എഫ് ഉപദേശക സമിതിയുടെയും ഉന്നതാധികാര സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു.
വിടപറഞ്ഞ സംഘടനയുടെ അമരക്കാരയിരുന്ന എ.കെ മുസ്തഫ, ഒ.കെ ഉമർ, പി വി അബ്ദുൽ ഖാദർ ഹാജി എന്നിവരുടെ ഓർമ്മ നിലനില്ക്കുന്ന സ്ഥാപനങ്ങൾ നിർമ്മിക്കാനുദ്ദേശിക്കുന്ന ആസ്ഥാന മന്ദിരത്തിൽ കൊണ്ടുവരാനും പദ്ധതി തയ്യാറാക്കി.
പി വി അബ്ദുൽ ഖാദർ ഹാജി മെഡിക്കെയർ വഴി നിലവിൽ നൽകിവരുന്ന ചികിത്സ സഹായങ്ങൾ,
നിത്യരോഗികൾക്കും വരുമാനം കുറഞ്ഞവർക്കും മെഡിക്കൽ ഉപകരണങ്ങൾ നൽകൽ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിൻറ നടത്തിപ്പിന്നായി ആരോഗ്യ രംഗത്തുളളവരെ ഉൾപ്പെടുത്തി മെഡിക്കൽ വിംഗിനും രൂപം നല്കുന്നുണ്ട്.
സി.എസ് പൊന്നാനിയുടെ അധ്യക്ഷതയിൽ ചേര്ന്ന കോർ കമ്മിറ്റി യോഗം കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.
പി സി ഡബ്ലിയു എഫ് ദർശനങ്ങൾ കൂടുതൽ പ്രസക്തമാകുന്ന ഈ കാലഘട്ടത്തിൽ ഖാദർ ഹാജി
ഉൾപ്പെടെയുളള പ്രമുഖരായവരുടെ വിയോഗത്തിലൂടെ സ്നേഹവും കരുണയുളളവരെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും, മനുഷ്യ രാശി കോവിഡിനെ അതിജീവിച്ചത് പോലെ പി സി ഡബ്ലിയു എഫ് ഈ നഷ്ടങ്ങളെയും അതിജീവിക്കുമെന്നും, പലരെയും ദൈവം തിരിച്ചുവിളിക്കുന്ന ഈ സാഹചര്യത്തിൽ ഐക്യത്തോടെ നാടിൻറ സാംസ്ക്കാരിക തനിമ നിലനിറുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു.
പ്രൊഫ: കടവനാട് മുഹമ്മദ്, ഹൈദരലി മാസ്റ്റർ, ഏട്ടൻ ശുകപുരം, വി വി ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
പൊന്നാനി ആസ്ഥാനമായി ജില്ല ,നഗരസഭയ്ക്ക് പുറത്ത് മറ്റു പഞ്ചായത്തുകളിൽ കമ്മിറ്റി രൂപീകരണം, ഗ്ലോബൽ ലീഡർ ഷിപ്പ് അക്കാദമി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തുകയും പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.
ഇബ്രാഹിം മാളിയേക്കൽ, പി കോയക്കട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, എ എം സാലിഹ്, ഡോ: അബ്ദുറഹ്മാൻ കുട്ടി, അബ്ദുല്ലതീഫ് കളക്കര, ടി വി സുബൈർ, നാരായണൻ, ഫൈസൽ ബാജി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
രാജൻ തലക്കാട്ട് സ്വാഗതവും, പി എം അബ്ദുട്ടി നന്ദിയും പറഞ്ഞു.
#PCWF #ambulance

