മാറഞ്ചേരി: ജീവകാരുണ്യ സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ ഘടകം പ്രസിഡന്റ് പുത്തൻ വീട്ടിൽ ഇളയേടത്ത് മുഹമ്മദ് മാറഞ്ചേരിയുടെ വിയോഗത്തിൽ അനുശോചന യോഗം ചേര്‍ന്നു.
നിറഞ്ഞ പുഞ്ചിരിയോടെ ഏവരിലും സ്വധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു മുഹമ്മദെന്നും, ബഹറൈനിൽ പി സി ഡബ്ല്യു എഫിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധീനം ഉണ്ടാകുന്നതിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്നും ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി പറഞ്ഞു.
മാറഞ്ചേരി സെൻ്ററിൽ നടന്ന അനുശോചന ചടങ്ങിൽ ഇ ഹൈദരലി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
പി കോയക്കുട്ടി മാസ്റ്റർ, ശ്രീരാമനുണ്ണി മാസ്റ്റർ, ആരിഫ പി, എ കെ ആലി, എ പി വാസു, ടി അബ്ദു, ഇ അബ്ദുൽ നാസർ, ഇ ഗഫൂർ, ഇസ്മായിൽ, നജീമുദ്ധീൻ, രമേശ് അമ്പാരത്ത്, സവാദ് മാറഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
എം ടി നജീബ് സ്വാഗതവും, ഉണ്ണി മാനേരി നന്ദിയും പറഞ്ഞു.

