മാറഞ്ചേരി: വനിതാ മുന്നേറ്റം ലക്ഷ്യമാക്കി പഞ്ചായത്തിലെ എല്ലാ വാർഡിലും വനിത ക്ഷേമ പ്രവത്തനങ്ങൾ നടപ്പിലാക്കുന്നതിൻറ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് വാർഡ് 3 ൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ സംഗമം സംഘടിപ്പിച്ചു.
കാഞ്ഞിരമുക്കിലെ ബഹറൈൻ പ്രവാസി നസീർ വസതിയിൽ ചേർന്ന സംഗമം വനിതാ കേന്ദ്ര പ്രസിഡന്റ് ടി മുനീറ ഉദ്ഘാടനം ചെയ്തു.
വനിതാ കേന്ദ്ര ജന: സെക്രട്ടറി എസ് ലത ടീച്ചർ അധ്യക്ഷത വഹിച്ചു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
മൂന്നാം വാർഡ് മെമ്പർ ഹിളർ,
ഇ ഹൈദരാലി മാസ്റ്റർ, സുജാത പി വി , നസീർ പി എം എന്നിവർ സംസാരിച്ചു.
മൂന്നാം വാർഡ് വനിതാ കമ്മിറ്റി രൂപീകരിച്ചു.
പ്രസിഡന്റ് : സുജാത പി വി
സെക്രട്ടറി :നസീറ പി പി
ട്രഷറർ : ബുഷ്റ നസീർ
വൈ : പ്രസിഡന്റ് : സതി വി ടി
ജോ : സെക്രട്ടറി : ഷഹീമ കെ തുടങ്ങിയവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.
കോമള ദാസ് സ്വാഗതവും, നസീറ പി പി നന്ദിയും പറഞ്ഞു.

