മാറഞ്ചേരിയിൽ സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

മാറഞ്ചേരിയിൽ സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

മാറഞ്ചേരി : സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക എന്ന സന്ദേശവുമായി പൊന്നാനി വേൾഡ് കൾച്ചറൽ ഫൗണ്ടേഷൻ വിദ്യാഭ്യാസ – വിവാഹ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തി വരുന്ന കാമ്പസ് തല കാംപയിൻറ ഭാഗമായി മാറഞ്ചേരിയിൽ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ സൽക്കാര ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു.
പി.സി.ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ. ഹൈദറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രമുഖ മോട്ടിവേറ്റർ സുലൈമാൻ മേല്പത്തൂർ മുഖ്യപ്രഭാഷണം നടത്തി.
കവി രുദ്രൻ വാരിയത്ത് മുഖ്യാതിഥിയായിരുന്നു.
സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എം.ടി. നജീബ് നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ ടി. മാധവൻ പി.ടി.എ.പ്രസിഡന്റ് അബ്ദുറഹ്മാൻ പോക്കർ, ശ്രീരാമനുണ്ണി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, എ.അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
ലത ടീച്ചർ സ്വാഗതവും ഇബ്രാഹിം മാസ്റ്റർ നന്ദിയും പറഞ്ഞു.