ഭൂതകാലക്കുളിരിന്റെ കാല്പനികഭാവനമാത്രമല്ല പൊന്നാനീപാരമ്പര്യമെന്ന് കെ.പി.രാമനുണ്ണി.

ഭൂതകാലക്കുളിരിന്റെ കാല്പനികഭാവനമാത്രമല്ല പൊന്നാനീപാരമ്പര്യമെന്ന് കെ.പി.രാമനുണ്ണി.

പൊന്നാനി:
കോവിഡ് മഹാമാരി മനുഷ്യരാശിക്കുണ്ടാക്കിയ നോവിൻ തിരിച്ചറിവുകളെല്ലാം പൊന്നാനിയുടെ സാംസ്‌കാരിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നതാണെന്നും,
ഭൂതകാലക്കുളിരിന്റെ കാല്പനികഭാവനമാത്രമല്ല പൊന്നാനി പാരമ്പര്യമെന്നും മനുഷ്യനന്മയുടെപേരാണ് പൊന്നാനിയെന്നും
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്ജേതാവും പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയർമാനുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു.

*പൊന്നാനികൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ* പതിനാലാംവാർഷികത്തിന്റെ ഭാഗമായിനടന്ന ചരിത്രസാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.എം.ഇബ്രാഹിം കുട്ടി മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
'പാനൂസ' യുടെ പരിഷ്ക്കരിച്ച പതിപ്പ് മുൻഎം.പി.
സി ഹരിദാസ് പ്രകാശനം ചെയ്തു.
സി കെ മുഹമ്മദ് ഹാജി ഏറ്റുവാങ്ങി.

ടി.വി.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ പൊന്നാനിയുടെ സുവർണ്ണ ചരിതവും,
കെ.വി. നദീർ പൊന്നാനിയുടെ ബഹുസ്വരതയും അവതരിപ്പിച്ചു.

ഡോ. ഇ.എം.സുരജ,
എടപ്പാൾ സി. സുബ്രഹ്മണ്യൻ, നജ്മു എടപ്പാൾ എന്നിവർ ആശംസകൾ നേർന്നു.

പൊന്നാനിയുടെ ബഹുസ്വരത എന്ന വിഷയത്തിൽ നടത്തിയ ലേഖനമത്സരത്തിൽ ഒന്നാംസ്ഥാനംനേടിയ സി *എം അഷ്റഫിനും* രണ്ടാം സ്ഥാനം നേടിയ കെ *അബൂബക്കർ* നും ഉപഹാരം, ക്യാഷ് അവാർഡ്, പ്രശസ്തിപത്രം എന്നിവയും പങ്കെടുത്തവർക്കെല്ലാം പങ്കാളിത്തസർട്ടിഫിക്കറ്റും വിതരണംചെയ്തു.

ശിശുദിനത്തോടനുബന്ധിച്ച് *പി സി ഡബ്ല്യു എഫ്* ഖത്തർകമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച പുഞ്ചിരിമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

അബ്ദുല്ലത്തീഫ് കളക്കര സ്വാഗതവും പി.എ. അസ്മാബി നന്ദിയും പറഞ്ഞു