ബഹറൈനിലെ പൊന്നാനിക്കാർക്ക് ഇഫ്താറൊരുക്കി പി സി ഡബ്ല്യു എഫ്

ബഹറൈനിലെ പൊന്നാനിക്കാർക്ക് ഇഫ്താറൊരുക്കി പി സി ഡബ്ല്യു എഫ്

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് നിവാസികൾക്കായി മനാമ കെ സി എ ഹാളിൽ ഒരുക്കിയ ഇഫ്താർ, കോവിഡാനന്തര
സൗഹൃദ സംഗമ വേദിയായി.

പ്രസിഡണ്ട് ഹസൻ വി എം മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയർമാൻ സദാനന്ദൻ കണ്ണത്ത് സംഗമം ഉദ്ഘാടനം ചെയ്തു.

പി സി ഡബ്ല്യു എഫ് കേന്ദ്ര പ്രസിഡണ്ട് സി എസ് പൊന്നാനി ഓൺലൈൺ വഴി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

ചെമ്പൻ ജലാൽ, ഡോ: അനീഷ്‌, ചന്ദ്രൻ ഇ ടി, രജീഷ് സുകുമാരൻ, ഫൈസൽ മാണൂർ, സുജീഷ്,നാസർ എന്നിവർ ആശംസകൾ നേർന്നു.

ആതുര ശുശ്രൂഷാ രംഗത്തെ മികച്ച സേവനത്തിന് ഡോ: അനീഷിനെയും, മികച്ച പൊതു പ്രവർത്തനത്തിന് ബാലൻ കണ്ടനകത്തെയും സംഘാടക സമിതി ചെയർമാൻ സദാനന്ദൻ കണ്ണത്ത് പൊന്നാടയണിച്ചു ആദരിച്ചു.

പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ നടന്ന് വരുന്ന ലീഡർഷിപ്പ് അക്കാദമി (PLA) യുടെ ലീഡർഷിപ്പ് ട്രൈനർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ബഹ്‌റൈൻ കോർഡിനേറ്റർ പി ടി അബ്ദുറഹ്‌മാൻറ നേതൃത്വത്തിൽ വിതരണം ചെയ്തു.

ഫസൽ പി കടവ് സ്വാഗതവും,
മുഹമ്മദ്‌ മാറഞ്ചേരി നന്ദിയും പറഞ്ഞു.

ബഹറൈനിലെ താലൂക്ക് നിവാസികൾക്ക് ആദ്യമായി ഒരുക്കിയ ഇഫ്താർ വിരുന്നിൽ
മുന്നൂറിലധികം ആളുകൾ പങ്കെടുക്കുകയും ,

പ്രത്യേകം തയ്യാറാക്കിയ നാടൻ വിഭവങ്ങൾ കൊണ്ട്
നോമ്പ് തുറന്ന്, അകലങ്ങളിലിരുന്ന് സോഷ്യൽ മീഡിയ വഴി മാത്രമായിരുന്ന സൗഹൃദങ്ങളെ നേരിൽ കണ്ട്‌ സായൂജ്യം നേടി കൃത്യ സമയത്ത് തന്നെ പിരിഞ്ഞു.