പ്രൊഫ: കടവനാട് മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു

പ്രൊഫ: കടവനാട് മുഹമ്മദ്  അനുശോചന യോഗം സംഘടിപ്പിച്ചു

പി സി ഡബ്ല്യൂ എഫ് പ്രൊഫ: കടവനാട് മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു.
പൊന്നാനി : വിദ്യാഭ്യാസ രംഗത്തും പൊതു രംഗത്തും നിറഞ്ഞു നിന്നിരുന്ന പി സി ഡബ്ല്യു എഫ് ഉപദേശക സമിതി അംഗം പ്രൊഫ: കടവനാട് മുഹമ്മദിന്റെ വേർപാടിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അനുശോചനം രേഖപ്പെടുത്തി.
പൊന്നാനി സംസ്‌കാരത്തിന്റെ ഔന്നിത്യം പ്രസരിപ്പിക്കുന്ന വിളക്കുമാടമായിരുന്നു കടവനാട് മുഹമ്മദെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പി സി ഡബ്ല്യു എഫ് ഉപദേശക സമിതി ചെയർമാനുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു.
കടവനാട് ഉൾപ്പെടെയുളള മൺമറഞ്ഞവരുടെ സ്മരണകൾ ഉയര്‍ത്തിപ്പിടിച്ച് അവരുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒത്തൊരുമിച്ച് മുന്നേറണമെന്നും അദ്ധേഹം പറഞ്ഞു.
അനുശോചന യോഗത്തിൽ സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
ഒ സി സലാഹുദ്ധീൻ (പ്രസിഡണ്ട്, എം ഇ എസ് ജില്ലാ കമ്മിറ്റി) , ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ (ചരിത്രകാരൻ), യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ : അബ്ദുറഹ്മാൻ കുട്ടി, ഇ ഹൈദറലി മാസ്റ്റർ, പി എം അബ്ദുട്ടി , രാജൻ തലക്കാട്ട്, എം ടി നജീബ്, ആരിഫ മാറഞ്ചേരി , ടി എ ഉമ്മർ വെളിയങ്കോട്, അബ്ദുല്ല കുട്ടി ഹാജി വട്ടംകുളം, സി സി മൂസ്സ ബാംഗ്ലൂർ,
അബ്ദുല്ലത്തീഫ് കടവനാട് (യു.എ.ഇ) , മാമദ് കെ മുഹമ്മദ് (സൗദിഅറേബ്യ) ,
അഷ്റഫ് യു (കുവൈറ്റ്), അബ്ദുസ്സലാം മാട്ടുമ്മൽ (ഖത്തർ), റിഷാദ് കെ എ (ഒമാൻ), മുഹമ്മദ് മാറഞ്ചേരി (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു.
സി വി മുഹമ്മദ് നവാസ് സ്വാഗതവും, എ അബ്ദുല്ലത്തീഫ് മാറഞ്ചേരി നന്ദിയും പറഞ്ഞു.