പ്രവാസി സംഗമം -2023 വിവിധ പരിപാടികളോടെ ജൂലൈ 29 ന് പന്താവൂരിൽ

പ്രവാസി സംഗമം -2023 വിവിധ പരിപാടികളോടെ  ജൂലൈ 29 ന് പന്താവൂരിൽ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മൂന്നാമത് പ്രവാസി മീറ്റ് വിവിധ പരിപാടികളോടെ പന്താവൂർ ക്രിയേറ്റീവ് ബിസിനസ്സ് ഹിൽസ് കൺവെൻഷൻ സെന്ററിൽ 2023 ജൂലൈ 29 ശനിയാഴ്ച്ച വൈകീട്ട് 3 മണിക്ക് ബഹു : കായിക വകുപ്പ് മന്ത്രി ശ്രീ: വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ അഷ്റഫ് ദിലാറ, കൺവീനർ ഹനീഫ മാളിയേക്കൽ എന്നിവർ അറിയിച്ചു.
താലൂക്കിലെ പ്രവാസി ബിസിനസ്സുകാരായ അബൂക്കർ മടപ്പാട്ട് (സഫാരി ഗ്രൂപ്പ്) സി കെ മുഹമ്മദ് ഹാജി ബിയ്യം (ആഫ്രിക്ക) പി കെ അബ്ദുൽ സത്താർ നരിപ്പറമ്പ് (റിയൽ ബേവ് ) ബബിത ഷാജി (ടാക്ക് & ട്രാക്ക് ) ഹിഫ്സു റഹ്മാൻ എടപ്പാൾ തുടങ്ങിയവർക്ക് *PCWF ബിസിനസ്സ് എക്സെലൻസി അവാർഡും* പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സാമൂഹ്യ – സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവർക്ക്
*പൊൻ പ്രവാസി ശ്രേഷ്ഠ പുരസ്കാരവും* ചടങ്ങിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.
ഉദ്ഘാടന സമ്മേളനം, സ്വാശ്രയ കമ്പനി ഷെയർ സർട്ടിഫിക്കറ്റ് വിതരണം, കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, സ്വാശ്രയ ഭക്ഷ്യോല്‍പന്ന വിപണനം, സ്വാശ്രയ ടൈലറിംഗ് പഠനം പൂര്‍ത്തിയാക്കിയ നാലാം ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണം തുടങ്ങി വിവിധ പരിപാടികൾ പ്രവാസി മീറ്റിൻറ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ജന പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക നായകർ, ബിസിനസ്സ് രംഗത്തെ പ്രമുഖർ ഉൾപ്പെടെയുളളവർ ചടങ്ങിൽ സംബന്ധിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
+919746302382, +919605069979