പൊന്നാനി : പ്രവാസികളുടെ സർവ്വതോന്മുഖമായ വിഷയങ്ങളിലും താങ്ങും തണലുമായി നില്ക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എടപ്പാളിൽ വെച്ച് പ്രവാസി മീറ്റ് സംഘടിപ്പിക്കുന്നു.
ജൂലൈ 29 ശനിയാഴ്ച്ച വൈകീട്ട് 3 മണിമുതൽ എടപ്പാൾ തട്ടാൻ പടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ
ഉദ്ഘാടന സമ്മേളനം , ആദരം, കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, സ്വാശ്രയ ഭക്ഷ്യോല്പന്ന മേള , പ്രമുഖ ഗായകർ അണിനിരക്കുന്ന മ്യൂസിക്കൽ നൈറ്റ്, നാടകം തുടങ്ങി വിവിധ പരിപാടികൾ പ്രവാസി മീറ്റിൻറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ജന പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക നായകർ, ബിസിനസ്സ് രംഗത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുക്കുന്നു.
നരിപ്പറമ്പ് ദിലാറ മൻസിലിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ അഷ്റഫ് ദിലാറ അധ്യക്ഷത വഹിച്ചു.
ജി സി സി കോർഡിനേറ്റർ ഡോ : അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയുടെ വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു.
ഡോ : അബ്ദുറഹ്മാൻ കുട്ടി (മുഖ്യ രക്ഷാധികാരി)
പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ (രക്ഷാധികാരികൾ)
അഷ്റഫ് ദിലാറ (ചെയർമാൻ) ഹനീഫ മാളിയേക്കൽ (ജനറൽ കൺവീനർ) തൂമ്പിൽ കുഞ്ഞുട്ടി ഹാജി (ഫിനാൻസ് കൺവീനർ)
ഹനീഫ എൻ സി , ഇ പി രാജീവ്, ഹിഫ്സു റഹ്മാൻ , മുനീറ ടി , ലത ടീച്ചർ , ഹനീഫ് ഹാജിവെളിയംങ്കോട്
(വൈ : ചെയർമാൻ)
സുബൈർ ടി വി (പ്രോഗ്രാം കൺവീനർ) മുരളി മേലേപ്പാട്ട് (ജോ: കൺവീനർ)
ഹംസ പി പി (കൺവീനർ, ഫുഡ്ഡ്) മുജീബ് കിസ്മത്ത് (ജോ: കൺവീനർ )
അഷ്റഫ് സി വി (സ്റ്റേജ് & ഡെക്കെറേഷൻ) അൻവർ തവനൂർ (ജോ : കൺവീനർ)
സുജീഷ് നമ്പ്യാർ (കൺവീനർ, പരസ്യ പ്രചരണ വിഭാഗം)
ഖലീൽ റഹ്മാൻ എൻ (കൺവീനർ ഐ ടി & മീഡിയ) ആശിഖ് ദുബൈ (ജോ : കൺവീനർ)
നൗഷിർ മാത്തൂർ (കൺവീനർ, റിസപെഷൻ & ഗിഫ്റ്റ് ) സബീന ബാബു (ജോ : കൺവീനർ)
ജി സിദ്ധീഖ് (വളണ്ടിയർ ക്യാപ്റ്റൻ) റഫീഖത്ത് (അസി: ക്യാപ്റ്റൻ)
റംല ഹനീഫ് (കൺവീനർ, ഭക്ഷ്യമേള) ആരിഫ മാറഞ്ചേരി (ജോ : കൺവീനർ) തുടങ്ങിയവർ പ്രധാന ഭാരവാഹികളാണ്.
ഹനീഫ മാളിയേക്കൽ സ്വാഗതവും, സുബൈർ ടി വി നന്ദിയും പറഞ്ഞു.

