പ്രവാസി ക്ഷേമത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി. PCWF സലാല ഘടകം

പ്രവാസി  ക്ഷേമത്തിനായി മുഖ്യമന്ത്രിക്ക്  നിവേദനം കൈമാറി. PCWF സലാല ഘടകം

സലാല: പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്
പൊന്നാനി കൾച്ചറൽ വേൾഡ്
ഫൗണ്ടേഷൻ സലാല ഘടകം ഭാരവാഹികൾ ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.
സലാല സന്ദർശനത്തിനെത്തിയ ബഹു: മുഖ്യമന്ത്രിയെ
സംഘടനയുടെ പ്രസിഡന്റ് കബീർ കാളിയാരകം, എക്സിക്യൂട്ടീവ് അംഗം നൗഷാദ് കുരിക്കൾ എന്നിവർ ചേർന്ന് നേരിട്ടാണ് നിവേദനം സമർപ്പിച്ചത്.
ഗൾഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികൾ നേരിടുന്ന വിവിധ സാമൂഹ്യ, വിദ്യഭ്യാസ , തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കും അവയുടെ പരിഹാര മാർഗങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ ബഹു: പ്രവാസി ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ, നോർക്ക റൂട്സ് വൈസ് ചെയർമാൻ പത്മശ്രീ യൂസഫലി എം.എ,ഇന്ത്യൻ എംബസി കൗൺസിലർ ഏജന്റ് ഡോ സനാതനൻ എന്നിവരും സന്നിഹിതരായിരുന്നു.