കാലടി: തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളാക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് കീഴിൽ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായ സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം കാലടി പഞ്ചായത്തിലെ പോത്തനൂരിൽ ആരംഭിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.
കാലടി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ബൽഖീസ് കൊരണപ്പറ്റ മുഖ്യാതിഥിയായിരുന്നു.
പി സി ഡബ്ല്യു എഫ് കാലടി പഞ്ചായത്ത് വനിതാ വിഭാഗം പ്രസിഡന്റ് രാജ ലക്ഷ്മി അധ്യക്ഷത വഹിച്ചു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
സ്വാശ്രയ തൊഴിൽ സംരംഭം ആരിഫ പി മാറഞ്ചേരി അവതരിപ്പിച്ചു.
വാർഡ് കൗൺസിലർമാരായ ബഷീർ കാലടി, അബ്ദുൽ ഗഫൂർ, ഡോ : അബ്ദുറഹ്മാൻ കുട്ടി,
സുബൈദ പോത്തനൂർ, മുസ്തഫ കാടഞ്ചേരി, സുജീഷ് നമ്പ്യാർ, പി മോഹനൻ, അബ്ദുട്ടി പി എം, സൈനുൽ ആബിദ് തങ്ങൾ (ഷാർജ) തുടങ്ങിയവർ സംസാരിച്ചു.
സജിനി സ്വഗതവും, ആരിഫ പി പി നന്ദിയും പറഞ്ഞു

