മസ്ക്കറ്റ് : ബന്ധങ്ങൾ ഊഷ്മളമാക്കാൻ സംഗമങ്ങൾ അനിവാര്യമാണെന്ന ബോധ്യത്തിൽ ആകര്‍ഷകങ്ങളായ പരിപാടികളാല്‍ സമൃദ്ധമായ പൊന്നാനി സംഗമം നാളെ (2022 നവംബർ 4 വെള്ളിയാഴ്ച്ച) കാലത്ത് 9 മണിമുതൽ ഒമാൻ ബർക്ക റുമൈസ് ഇസ്രി ഫാം ഹൗസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷ്ണൽ കമ്മിറ്റി
സംഘടിപ്പിക്കുന്ന സംഗമത്തിൻറ ഭാഗമായി മെഡിക്കൽ ക്യാമ്പ്, പൊതു സമ്മേളനം ,വനിതാ സമ്മേളനം,സംഗീത നിശ , പൊന്നാനി ഫുഡ് കോർട്ട് , ആദരം, കലാ കായിക വിനോദ മത്സരങ്ങൾ ഉൾപ്പടെ വിവിധ പരിപാടികൾ അരങ്ങേറുന്നു.
ജാബിർ മാളിയേക്കൽ (ഡയറക്ടർ, കേരള പ്രവാസി വെൽഫെയർ ബോർഡ്)
ശ്രീകുമാർ എസ് നായർ (കൺവീനർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിംഗ്)
റഹീസ് അഹമ്മദ് (കൺവീനർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിംഗ്)
നദീർ കെ.വി (മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ)
ഡോ: അബ്ദുറഹിമാൻ കുട്ടി (കോർഡിനേറ്റർ, പി സി ഡബ്ല്യു എഫ് ജി സി സി )
പൊന്നാനിയുടെ കലാകാരന്മാരായ വിമോജ് മോഹൻ , മണികണ്ഠൻ പെരുമ്പടപ്പ് തുടങ്ങിയവർ സംബന്ധിക്കുന്നു.
ഒമാനിലെ പൊന്നാനിക്കാർക്കും,നാട്ടിൽ അവശതയനുഭവിക്കുന്നവർക്കൂം
താങ്ങും തണലുമായി ജീവ കാരുണ്യ പദ്ധതികളും, സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളും നടത്തി വരുന്ന പി സി ഡബ്ല്യു എഫ് ഒമാൻ നാഷണൽ കമ്മിറ്റിയുടെ കീഴിൽ മസ്ക്കറ്റ് , ബാത്തിന , സലാല എന്നീ ഘടകങ്ങളാണ് നിലവിലുളളത്.
2023 ലെ പുന: സംഘടനയോടെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപകമാക്കുമെന്ന് പ്രസിഡന്റ് എം സാദിഖ്, ജനറൽ സെക്രട്ടറി കെ വി റംഷാദ്, ട്രഷറർ പി വി സുബൈർ എന്നിവർ അറിയിച്ചു.

