പൊന്നാനി: ഉപജീവനത്തിൻറയും , അതിജീവനത്തിൻറയും വഴിയിൽ പ്രതികൂലവവസ്ഥകളെ തരണം ചെയ്ത് ജീവിച്ച പൊന്നാനിക്കാരായ സാധാരണക്കാരിൽ നിന്നാണ് പൊന്നാനിയുടെ സാംസ്ക്കാരം രൂപപ്പെട്ടതെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓൺലൈൻ ആഗോള സമ്മേളനം ഗ്ലോബ്കോണിന്റെ ഭാഗമായി നടന്ന
സാംസ്കാരിക പൊന്നാനി വെബിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ബഹുസ്വരമായ കേരളത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും രൂപപ്പെടുത്തുന്നതിലും വളര്‍ത്തി വികസിപ്പിക്കുന്നതിലും സുപ്രധാനമായ പങ്ക് വഹിച്ചവരാണ് പൊന്നാനിക്കാർ.
സാഹിത്യം, സംസ്കാരം, കല, ജീവിത രീതി, ഭക്ഷണം, പാര്‍പ്പിടം, ആചാരങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും പൊന്നാനി സംസ്കാരത്തിന്റെ സ്വാധീനം മുദ്രിതമാണ്.
സമൂഹത്തിൻറ താഴെത്തട്ടിൽ നിന്നും വിവിധ തലങ്ങളിലൂടെ ഉയര്‍ന്നുവന്ന പ്രതിഭകളികളാൽ സമ്പന്നമായ സാംസ്ക്കാരിക പെരുമ ഉയർത്തിപ്പിടിക്കാനും,
നൂറ്റാണ്ടുകളുടെ പഴക്കമുള്ള നാടിൻറ സാംസ്ക്കാരിക പൈതൃകം നിലനിറുത്താനും, ആഗോള സമ്മേളനം ആഹ്വാനം ചെയ്തു.
വരും കാലങ്ങളിൽ ആഴത്തിലുളള പഠനങ്ങൾ ഈ രംഗത്ത് കൂടുതലായി നടത്താനും,സാംസ്ക്കാര സമന്വയത്തിൻറ സമ്പന്നമായ പാരമ്പര്യത്തെ നിലനിറുത്താനാവശ്യമായ പദ്ധതികൾ രൂപപ്പെടുത്താനും തീരുമാനിച്ചു.
ഉണരാം, ഉയരാം, ഒരുമയോടെ….! എന്ന ശീർഷകത്തിൽ ഫെബ്രുവരി 19,20 തിയ്യതികളിൽ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മളനത്തിൽ ഇരുപത്തി മൂന്നിൽ പരം രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുത്തു.
സാംസ്ക്കാരിക പൊന്നാനി എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര വെബിനാർ, ഫ്രൊഫ: കടവനാട് മുഹമ്മദ് നിയന്ത്രിച്ചു.
പൊന്നാനിയുടെ ബഹുസ്വരത
ഡോ: കെ എം അനിൽ ചേലേമ്പ്ര (മലയാളം സർവ്വകലാശാല)
മഹത്തായ പുസ്തകങ്ങൾ
ടി വി അബ്ദുറഹ്മാൻ കുട്ടി (ചരിത്രകാരൻ)
വിപ്ലവോന്മുഖമായ മാനവികത
കെ വി നദീർ (പത്ര പ്രവര്ത്തകൻ)
പൊന്നാനിയുടെ താരങ്ങൾ
ഷാജി ഹനീഫ് (എഴുത്ത്കാരൻ)
തുടങ്ങിയവരാണ് വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചത്.

