പുതിയ വേഷത്തിലും ഭാവത്തിലും നിലനിൽക്കുന്ന സ്ത്രീധന ദുരാചാരത്തിനെതിരെ പോരാട്ടം തുടരുക ഡോ: സുലൈമാൻ മേല്പത്തൂർ

പുതിയ വേഷത്തിലും ഭാവത്തിലും നിലനിൽക്കുന്ന സ്ത്രീധന ദുരാചാരത്തിനെതിരെ പോരാട്ടം തുടരുക ഡോ: സുലൈമാൻ മേല്പത്തൂർ

പൊന്നാനി : സ്ത്രീധന വിരുദ്ധ മുദ്രാവാക്യങ്ങൾക്കും, ബോധവൽക്കരണങ്ങൾക്കും സ്വീകാര്യത വർദ്ധിക്കുന്നുണ്ടെങ്കിലും,
പുതിയ വേഷത്തിലും ഭാവത്തിലും സ്ത്രീധനത്തിൻ്റെ ആധുനിക ആയുധമുനകൾ ഉയർന്നു വരുന്നതാണ് സമൂഹവായനക്കിടയിൽ കാണാൻ കഴിയുന്നതെന്നും, ഇതിനെതിരെ പി സി ഡബ്യു എഫ് പോരാട്ടം തുടരണമെന്നും പ്രമുഖ മനശാസ്ത്രജ്ഞൻ ഡോ: സുലൈമാൻ മേല്പത്തൂർ അഭിപ്രായപ്പെട്ടു.
സ്ത്രീധന വിപത്തിനോടൊപ്പം വിവാഹ ധൂർത്തുകൾക്കെതിരേയും ശക്തമായ ബോധവൽക്കരണം നടക്കേണ്ടതുണ്ടെന്നും, യുവജനങ്ങൾ അതിൻ്റെ സന്ദേശ വാഹകരാകണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26 ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ഇ എസ് കോളേജ് നിർഭയ വിമൻ ഡെവലപ്പ്മെന്റ് സെല്ലുമായി സഹകരിച്ച് എം എസ് കെ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർപേഴ്സൺ എം എം സുബൈദ പോത്തനൂർ അധ്യക്ഷത വഹിച്ചു.
PCWF ഗ്ലോബൽ കമ്മിറ്റി ട്രഷറർ അടാട്ട് വാസുദേവൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.
എം ഇ എസ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളായ
ഹിബ നസ്റിൻ, എൻ പി ഹിസാന മുഹമ്മദ് ഇഖ്ബാൽ, ഫാതിമ റൈഫ കെ, ഐശ്വര്യ ആർ, ജസ്ന ടി വി, ആദിത്യ പി വി, റിൻഷിദ ഫെവി, റൈഹാന യു കെ, സത്യഭാമ ആർ
തുടങ്ങിയവർ സ്ത്രീധന സമ്പ്രദായത്തിന്റെ വിവിധ വിഷയങ്ങളെ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു.
PCWF വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ: വി കെ ബേബി മോഡറേറ്ററായിരുന്നു.
കോളേജ് സെക്രട്ടറി ഡോ: ബാബു ഇബ്രാഹിം, വൈ: പ്രിൻസിപ്പൽ ഡോ: റജുൽ ഷാനിസ്, PCWF വർക്കിംഗ് പ്രസിഡൻറ് പി കോയക്കുട്ടി മാസ്റ്റർ, വിവാഹ സമിതി ചെയർമാൻ എൻ പി അഷ്റഫ് എന്നിവർ സംസാരിച്ചു.
കോളേജ് യൂണിയൻ ചെയർമാൻ സി പി മുഹമ്മദ് മിസ്ഹബ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
നിർഭയ ജോ: കോർഡിനേറ്റർ
യു ആർ വീണാലക്ഷ്മി സ്വാഗതവും, PCWF വിവാഹ സമിതി കൺവീനർ മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.