ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി ദമാം വനിതാ കമ്മിറ്റിയുടെ കീഴിൽ കിഡ്സ് ക്ലബ് രൂപീകരിച്ചു.
കുട്ടികളുടെ വിവിധ തരത്തിലുള്ള കഴിവുകൾ ഉണർത്തി കൊണ്ട് വരാനും ,പ്രോത്സാഹിപ്പിക്കാനും, നല്ലൊരു ഭാവി ഉറപ്പ് വരുത്താനുമാണ് ക്ലബ് രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമാം കമ്മിറ്റി പ്രസിഡന്റ് ഷമീർ നൈതല്ലൂർ അഭിപ്രായപ്പെട്ടു .
വനിതാ കമ്മിറ്റി രക്ഷാധികാരി ജസീന റിയാസ് ക്ലബ്ബ് ഭാരവാഹികളെ പ്രഖ്യാപിച്ചു.
മുഹ്സിന നഹാസ് ചീഫ് കോർഡിനേറ്ററായും
കോർഡിനേറ്റർമാരായി
പ്രിയങ്ക രഞ്ജിത്, ഫസ്ന ആസിഫ് എന്നിവരെയും, ക്യാപ്റ്റൻമാരായി യാസീൻ റിയാസിനെയും ഫാത്തിമ ഉമ്മറിനെയും തിരെഞ്ഞെടുത്തു.
ഡിസംബർ അഞ്ചിന് ബദർ ഹോസ്പിറ്റൽ ഹാളിൽ വെച്ച് കുട്ടികളുടെ സാമൂഹിക സാംസ്കാരിക പ്രതിബദ്ധത ഉണർത്തുന്ന പരിപാടികളും, മെന്റൽ ഡെവലപ്മെന്റ് വർക്ക്ഷോപ്പ് നടത്താനും യോഗം തീരുമാനിച്ചു.
നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി , ദമാം കമ്മിറ്റി സെക്രട്ടറി ഖലീൽ റഹ്മാൻ, ട്രഷറർ ഫഹദ് ബിൻ ഖാലിദ് വനിത കമ്മിറ്റി പ്രസിഡന്റ് സാജിത ഫഹദ്, സെക്രട്ടറി ആഷിന അമീർ, ട്രഷറർ അർഷിന ഖലീൽ , രമീന ആസിഫ് , നഫീസ ഉമ്മർ, രകീബ നൗഫൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു

