മനാമ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം മുഹറഖ് അൽ ഇസ്ലാഹിയ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചു.
PCWF ബഹ്റൈൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയുടെ അധ്യക്ഷതയിൽ ഗ്ലോബൽ ഐ ടി & മീഡിയ കൺവീനർ ഫഹദ് ബിൻ ഖാലിദ് (സൗദി) ഉദ്ഘാടനം നിർവ്വഹിച്ചു.
സാമൂഹിക സാംസ്കാരിക സംഘടനകൾ ഇഫ്താർ സംഗമങ്ങളിലൂടെ സ്നേഹ ബന്ധവും, മാനവ ഐക്യവും സ്വായത്തമാക്കുന്നുവെന്ന്
ഗ്ലോബൽ ഐ ടി & മീഡിയ കോർഡിനേറ്റർ ഫഹദ് ബിൻ ഖാലിദ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെഎംസിസി പൊന്നാനി മണ്ഡലം പ്രസിഡന്റ് ജഷീർ മാറോലി, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് റംഷാദ് അയിലക്കാട്, ഐവൈസിസി ജനറൽ സെക്രട്ടറി രഞ്ജിത്, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിയിൽ, സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലാഴി, ലത്തീഫ് കൊയിലാണ്ടി, ലുലു പർച്ചേസ് മാനേജർ മഹേഷ് നാട്ടിക എന്നിവർ ആശംസ പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ, ഫൈസൽ പട്ടാണ്ടി, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, നവകേരള പ്രധിനിധി ജേക്കബ്, ബി എഫ് സി പ്രതിനിധി സജിത്ത് വെളിയങ്കോട്, വി എം ബി പ്രതിനിധി ശ്രീലേഷ്, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ പ്രതിനിധി സുജീർ പൊന്നാനി എന്നിവർ സംബന്ധിച്ചു.
പി സി ഡബ്ല്യൂ എഫ് മുഖ്യ ഉപദേശക സമിതി ചെയർമാൻ ബാലൻ കണ്ടനകം, പ്രോഗ്രാം കമ്മിറ്റി കൺവീനർ മുസ്തഫ കൊലക്കാട്, ഷഫീഖ് പാലപ്പെട്ടി, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ ബാബു എംകെ, ഷമീർ വെളിയങ്കോട്, വനിതാ വിഭാഗം അംഗങ്ങളായ സമീറ സിദ്ധിക്ക്, ലൈല റഹ്മാൻ, ജസ്നി സെയ്ത്, സിതാര നബീൽ എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
പി സി ഡബ്ലിയു എഫ് വനിത വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ മലയാള പ്രസംഗമത്സരം കാറ്റഗറി എ വിഭാഗം നവനീത് കെ മേനോൻ ബി വിഭാഗം ആരുഷ് റിനീഷ്. ഓൺലൈൻ കവിതാലാപന മത്സരം കാറ്റഗറി എ വിഭാഗം ജഹാൻ ഖദീജ, ബി വിഭാഗം മെഹ്ഫിൽ സുൽത്താൻ മുജീബ് എന്നിവർ വിജയികളായി.
മികച്ച അക്കാദമി പ്രകടനം കാഴ്ചവച്ച നജ ഫാത്തിമ, അബ്ദു റഹ്മാൻ എന്നിവർക്കുള്ള അപ്രീസിയേഷൻ അവാർഡും ഉൾപ്പടെ സദസ്സിൽ വെച്ചു വിതരണം ചെയ്തു.
ബഹ്റൈൻ കമ്മിറ്റി ട്രഷറർ പി ടി അബ്ദു റഹ്മാൻ സ്വാഗതവും ജോ: സെക്രട്ടറി ശറഫുദ്ധീൻ വിഎം നന്ദിയും പറഞ്ഞു.

