പി സി ഡബ്ല്യൂ എഫ് പൊന്നാനി സംഗമം 2024 ഫെബ്രുവരി 16 ന് ശുവൈഖ് പാർക്കിൽ

പി സി ഡബ്ല്യൂ എഫ് പൊന്നാനി സംഗമം 2024 ഫെബ്രുവരി 16 ന് ശുവൈഖ് പാർക്കിൽ

കുവൈറ്റ്‌ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ്‌ ഘടകം എല്ലാ വർഷവും കുവൈത്തിലുള്ള പൊന്നാനിക്കാർക്കായി സംഘടിപ്പിക്കുന്ന പൊന്നാനി സംഗമം ഈ വർഷവും ഫെബ്രുവരി 16 ന് ശുവൈഖ് പാർക്കിൽ വെച്ച് നടത്തപ്പെടുകയാണ്.

കലാ കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ, വടം വലി, റാഫിൾ കൂപ്പൺ നറുക്കെടുപ്പ്, തുടങ്ങിയ പ്രോഗ്രാമുകൾ അന്നേ ദിവസം അരങ്ങേറും. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

കളിയും ചിരിയും നിറഞ്ഞ ഒരു ദിവസം നീണ്ടു നിൽക്കുന്ന പൊന്നാനി സംഗമത്തിലേക്ക് കുവൈത്തിലുള്ള എല്ലാ പൊന്നാനിക്കാരെയും കുടുംബ സമേതം ക്ഷണിക്കുന്നു.

പ്രോഗ്രാം സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടി വാഹന സൗകര്യവും തയ്യാറാണ്.

സ്നേഹത്തോടെ

PCWF KUWAIT