വെളിയങ്കോട് : ഡിസംബർ 30 ന് പൊന്നാനിയിൽ വെച്ച് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വെളിയങ്കോട് പഞ്ചായത്ത് *PCWF വനിതാ സംഗമം* സംഘടിപ്പിച്ചു.
ഉമരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ എം. റസിയ ഉദ്ഘാടനം ചെയ്തു.
വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളെ ഉൾപ്പെടുത്തി 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി.മുനീറ നേതൃത്വം നൽകി.
വനിതാ കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുഹ്റ ബാബു അധ്യക്ഷ വഹിച്ചു.
മാനാത്ത് പറമ്പിൽ അബ്ദുസ്സമദ് സ്വാഗതം പറഞ്ഞു.
വനിതാ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.
47-ാം വയസ്സിലും സ്വപ്രയത്നം കൊണ്ട് തുല്യത പരീക്ഷകളിലൂടെ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച് ഡിഗ്രി പഠനത്തിനർഹത നേടിയ വെളിയംങ്കോട് സൗത്ത് സ്വദേശിനി വി മൈമൂനത്തിന് ഉപഹാരം സമർപ്പിച്ചു.
41-ാം വയസ്സിലും പ്ലസ്ടു തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയ എരംമംഗലം സ്വദേശിനി യു സുബീനയെ അനുമോദിച്ചു.
വി കെ നാസർ മാസ്റ്റർ പഴഞ്ഞി ആശംസ പ്രസംഗം നടത്തി.
വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘഷ സംഘാടക സമിതി ജനറൽ കൺവീനർ റോഷിനി പാലക്കൽ സംസാരിച്ചു.
പി എ അസ്മാബി, ആരിഫ മാറഞ്ചേരി, സബീന ബാബു തുടങ്ങിയവർ സംബന്ധിച്ചു.
സലീന എ വി നന്ദി പറഞ്ഞു.

