ദുബൈ: വർധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങൾക്ക് ഫല പ്രദമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ "ആരോഗ്യത്തിനായ് ഒരു കൈത്താങ്ങ്" എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ദുബൈ ആദം മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ്
സംഘടിപ്പിച്ചു.
ഡോ: മുദ്ദസ്സിർ അലി ഇബ്രാഹിം ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന സാംക്രമിക രോഗങ്ങൾ നേരെത്തെ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ തേടാൻ ഇത്തരം ക്യാമ്പുകൾ കുറഞ്ഞ വരുമാനക്കാർക്ക് ഏറെ ഉപകാരപ്രദമായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ: സലീൽ, ഡോ: അനീഷ സലീൽ എന്നിവർ മെഡിക്കൽ പരിശോധന ക്യാമ്പിന് നേതൃത്വം നൽകി.
പി സി ഡബ്ല്യു എഫ് യു എ ഇ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള
വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് പ്രധാന ഭാരവാഹികളും എക്സിക്യൂട്ടീവ്/ ജനറൽ ബോഡി അംഗങ്ങളും പങ്കെടുത്തു.

