പി സി ഡബ്ല്യു എഫ് ദമ്മാം ചാപ്റ്റർ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പി സി ഡബ്ല്യു എഫ് ദമ്മാം ചാപ്റ്റർ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ദമ്മാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ചാപ്റ്റർ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ദേശഭക്തി വിളിച്ചോതുന്ന ഘോഷയാത്രയും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ഘോഷയാത്രയുടെ മുഖ്യ ആകർഷണമായി. പ്രവാസലോകത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം ഓർമിപ്പിക്കുന്നതിനും ദേശീയബോധം വളർത്തുന്നതിനും ഇത്തരം പരിപാടികൾ സഹായകമാണെന്ന് ഉദ്ഘാടനം നിർവഹിച്ച സാജിദ് ആറാട്ടുപുഴ പറഞ്ഞു.
"സ്വാതന്ത്ര്യമാണ് ഏറ്റവും വിലയേറിയ സമ്പത്ത്, ദേശാഭിമാനത്തോടെ അതിനെ സംരക്ഷിക്കണം," എന്ന് മുഖ്യാതിഥി ഡോ. രേഷ്മ വി.എസ്. അഭിപ്രായപ്പെട്ടു.
പി സി ഡബ്ല്യു എഫ് ദമ്മാം ചാപ്റ്റർ പ്രസിഡൻ്റ് ഷമീർ എൻ.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖലീൽ റഹ്മാൻ സ്വാഗതം ആശംസിച്ചു.
വനിതാ കമ്മിറ്റി സെക്രട്ടറി അഷ്ന അമീർ, കിഡ്സ് ക്ലബ് കോർഡിനേറ്റർ മുഹ്സിന നഹാസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ട്രഷറർ ഫഹദ് ബിൻ ഖാലിദ് നന്ദി അറിയിക്കുകയും ചെയ്തു.
ഉദ്ഘാടകനായ സാജിദ് ആറാട്ടുപുഴയ്ക്കുള്ള ഉപഹാരം നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു ദേവസിയും, മുഖ്യാതിഥിക്കുള്ളത് ഫുജൈറ പ്രസിഡൻ്റ് അബ്ദുറഹീമും കൈമാറി.
ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുക വഴി പ്രവാസ ലോകത്ത് ദേശാഭിമാനം വളർത്താനും യുവതലമുറയെ ചരിത്രം ഓർമ്മിപ്പിക്കാനും സഹായിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.