പി സി ഡബ്ല്യു എഫ് കുവൈറ്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

പി സി ഡബ്ല്യു എഫ്  കുവൈറ്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കുവൈറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ്‌ ഘടകം മഹ്ബൂല കാലിക്കറ്റ്‌ ലൈവ് റെസ്റ്റോറന്റിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഏപ്രിൽ 15 വെള്ളിയാഴ്ച്ച നടത്തിയ ഇഫ്താർ സംഗമം ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ്‌ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു.
കൺവീനർ ടി ടി നാസർ സ്വാഗതം പറഞ്ഞു.
വ്രതവും ആരോഗ്യവും എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സിന് സബ് കമ്മിറ്റി കൺവീനർ യു. അഷ്‌റഫ്‌ നേതൃത്വം നൽകി.
പി.വി. റൂഖിയ (ബീവി), ഏ. ഹനീഫ എന്നിവർക്ക് കെ. നാസർ(സെക്രട്ടറി) ആർ. വി. സിദ്ധീഖ് ട്രഷറർ) സ്നേഹാദര പുരസ്‌കാരങ്ങൾ നൽകി.
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന യു. അബൂബക്കറിന് യാത്രയപ്പ് നൽകി.ഉപഹാരം വൈസ് പ്രസിഡന്റ്‌ മുഹമ്മദ് ബാബു കൈമാറി.
ജനസേവനം വിഭാഗം കൺവീനർ എം. വി. മുസ്തഫ, ജലീബ് കൺവീനർ സത്യപാൽ, ഫഹാഹീൽ കൺവീനർ എഞ്ചിനീയർ ഇർഷാദ്, ഫർവാനിയ കൺവീനർ ഷഹീർ മുത്തു, സിറ്റി കൺവീനർ ഏ. ഹനീഫ എന്നിവർ ആശംസകൾ നേർന്നു.
കേന്ദ്ര എക്സ്ക്യൂട്ടിവ്‌ അംഗങ്ങളായ അശ്റഫ് പി. റഹീം പി.വി. കബീർ, കെ. വി. യുസുഫ്, മുഹമ്മദ് മുബാറക്, കെ. അഷ്‌റഫ്‌, കെ. കെ. ആബിദ്, ഹാഷിം സച്ചു, കെ. കെ. ഷരീഫ്,ആർ. വി. നവാസ്, എന്നിവർ സംഗമത്തിന് നേതൃത്വം നല്‍കി.
ജോ:സെക്രട്ടറി എം. വി. മുജീബ് നന്ദി പറഞ്ഞു.