പി സി ഡബ്ലിയു എഫ് മാധ്യമ-സാഹിത്യ പുരസ്ക്കാരം;സൃഷ്ടികൾ ക്ഷണിക്കുന്നു.

പി സി ഡബ്ലിയു എഫ്  മാധ്യമ-സാഹിത്യ പുരസ്ക്കാരം;സൃഷ്ടികൾ ക്ഷണിക്കുന്നു.

പൊന്നാനി: താലൂക്കിലെ പത്രപ്രവർത്തന മേഖലയിലും , സാഹിത്യ രംഗത്തും കഴിവുറ്റ  പ്രതിഭകൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നൽകുന്ന രണ്ടാമത് മാധ്യമ – സാഹിത്യ പുരസ്കാരത്തിനുളള സൃഷ്ടികൾ ക്ഷണിക്കുന്നു.

2019 – 20  ൽ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും സാമൂഹ്യപ്രസക്തിയുളള വിഷയത്തെ ആസ്പദമാക്കിയുളള അന്വേഷണാത്മക ലേഖനങ്ങൾക്കാണ് മാധ്യമ അവാർഡ് നൽകുന്നത്.

2019 -20  വർഷങ്ങളിൽ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച കഥ, കവിത,നോവൽ എന്നിവയ്ക്കാണ് സാഹിത്യ അവാർഡ് നൽകുന്നത്.

2021 നവംമ്പർ മാസം 30 നകം താഴെ കാണുന്ന മേൽ വിലാസത്തിൽ
സൃഷ്ടികൾ അയച്ചു കിട്ടേണ്ടതാണ്.

അവാർഡിന് തെരഞ്ഞെടുക്കുന്ന സൃഷ്ടികൾക്ക് ക്യാഷ് അവാർഡും,പ്രശസ്തി പത്രവും,ഫലകവും നൽകുന്നതാണ്.

2022 ജനുവരി മാസം അവസാനത്തിൽ  സംഘടിപ്പിക്കുന്ന പി സി ഡബ്ലിയു എഫ് 14 മത് വാർഷിക സമ്മേളനത്തിൽ വെച്ച് അവാർഡ് വിതരണം നടക്കുന്നതാണ്.

കൃതികൾ നേരിട്ടോ തപാൽ വഴിയോ അയക്കേണ്ടതാണ്.

അയക്കേണ്ട വിലാസം;
സക്കരിയ എ
കൺവീനർ
PCWF മാധ്യമ – സാഹിത്യ പുരസ്ക്കാരം 2021
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, കേന്ദ്ര കമ്മറ്റി ഓഫീസ് , ബനിയാസ് ടവർ
ചന്തപ്പടി,പൊന്നാനി,Pin 679577
ഓഫീസ് നമ്പർ: +91 75588 33350