പൊന്നാനി: ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന
പി വി അബ്ദുൽ ഖാദർ ഹാജിയുടെ മൂന്നാമത് അനുസ്മരണം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കമ്മിറ്റി ചന്തപ്പടി പി വി എ ഖാദർ ഹാജി മെഡിക്കെയർ പരിസരത്ത് സംഘടിപ്പിച്ചു.
സംഘടനയുടെ കേന്ദ്ര വർക്കിംഗ് പ്രസിഡന്റായിരുന്ന ഖാദർ ഹാജി ഇന്നും ദീപ്ത സ്മരണയായി ജനമനസ്സുകളിൽ നിറഞ്ഞു നില്ക്കുന്നത് അദ്ധേഹം പി സി ഡബ്ല്യൂ എഫ് സംഘടനയുടെ നേതൃത്വ രംഗത്തിരുന്ന് നടത്തിയ നിസ്വാർത്ഥ സേവനത്തിൻറ പ്രതിഫലനമാണെന്ന് അനുസ്മരണ പ്രസംഗം നടത്തിയർ അഭിപ്രായപ്പെട്ടു.
പിസി ഡബ്ലിയു എഫ് അംഗങ്ങളും കുടുംബമിത്രാദികളും ചടങ്ങിൽ ഒത്തുകൂടി.
പി എം അബ്ദുട്ടി അധ്യക്ഷത വഹിച്ചു
ടി മുനീറ അനുസ്മരണ പ്രഭാഷണംനടത്തി.
ബീവിക്കുട്ടി ടീച്ചർ, സുബൈദ പോത്തനൂർ, അഷറഫ് എൻ പി, സുബൈർ ടി വി, കെ പി അബ്ദുറസാഖ്, എ എം സാലിഹ്, ഷഹീർ ഈശ്വരമംഗലം, എന്നിവർ സംസാരിച്ചു..
നാരായണൻ മണി സ്വാഗതവും
മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.

