പാനൂസ പരിഷ്കരിച്ച പതിപ്പ് പരിചയപ്പെടുത്തി.

പാനൂസ പരിഷ്കരിച്ച പതിപ്പ് പരിചയപ്പെടുത്തി.

ഷാർജ : പൊന്നാനിയുടെ ചരിത്രഗ്രന്ഥം പാനൂസ പരിഷ്കരിച്ച പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രശസ്ത സാഹിത്യകാരനും PCWF ഗ്ലോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനുമായ ശ്രീ കെ പി രാമനുണ്ണി പരിചയപ്പെടുത്തി.

ഡോ: ആസാദ്‌ മൂപ്പൻ, ഇ കെ ദിനേശൻ, ഡോ: മറിയം അൽ ഷിനാസി, പ്രതാപൻ തായാട്ട്, അബ്ദു ശിവപുരം, വനിത വിനോദ്, വെള്ളിയോടൻ,ഷാജി ഹനീഫ്, ബബിത ഷാജി തുടങ്ങിയ പ്രശസ്തർ ചടങ്ങിൽ സംബന്ധിച്ചു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.