നൈതല്ലൂർ സ്വദേശിനി ഡോ: എൻ.പി അമൽ അഷ്റഫിനെ അനുമോദിച്ചു

നൈതല്ലൂർ സ്വദേശിനി ഡോ:  എൻ.പി അമൽ അഷ്റഫിനെ അനുമോദിച്ചു

പൊന്നാനി: ഉയര്‍ന്ന മാർക്കോടെ എം.ബി.ബി.എസ് കരസ്ഥമാക്കിയ നൈതല്ലൂർ സ്വദേശിനി
ഡോ. എൻ പി അമൽ അഷ്റഫിനെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി നാഷ്ണൽ കമ്മിറ്റി അനുമോദിച്ചു.
പി സി ഡബ്ല്യൂ എഫ് കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും, സഊദി നാഷണൽ കമ്മിറ്റി ഉപദേശക സമിതി അംഗവുമായ എൻ പി അഷ്റഫ് നൈതല്ലൂരിന്റെ മകളാണ്.
നൈതല്ലൂരിലെ വസതിയിൽ നടന്ന അനുമോദന ചടങ്ങിൽ
കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡൻ്റ് പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സൗദി നാഷ്ണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു ദേവസ്സി ഉപഹാരം കൈമാറി.
സൗദി നാഷ്ണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ്, മുഖ്യ രക്ഷാധികാരി മാമദ് പൊന്നാനി, അഷ്റഫ് ദിലാറ, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ അടാട്ട് വാസുദേവൻ മാസ്റ്റർ,
അബ്ദുട്ടി പി എം, ഖലീൽ റഹ്മാൻ
വനിതാ കമ്മിറ്റി ഭാരവാഹികളായ മുനീറ ടി, ലത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ തൻ്റെ പ്രൊഫഷൻ ഉപയോഗപ്പെടുത്തുമെന്ന് ഡോ.അമൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സൗദി റിയാദ് ഘടകം വൈസ്.പ്രസിഡൻ്റ് അസ്‌ലം സ്വാഗതവും, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് കളക്കര നന്ദിയും പറഞ്ഞു.